വിദ്യാര്‍ത്ഥികളും നോക്കുന്നത് കാമക്കണ്ണോടെ; സഹപ്രവര്‍ത്തകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപികമാരെ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

തന്റെ മാറിനെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമെല്ലാം അവര്‍ കമന്റുകള്‍ പറയുയും 
വിദ്യാര്‍ത്ഥികളും നോക്കുന്നത് കാമക്കണ്ണോടെ; സഹപ്രവര്‍ത്തകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപികമാരെ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

വനിത അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് വരെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സഹപ്രവര്‍ത്തകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മാത്രമല്ല കുട്ടികളില്‍ നിന്നുവരെ അധ്യാപികമാര്‍ പീഡനത്തിന് ഇരയാവുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. അഞ്ചില്‍ ഒരു അധ്യാപിക വാക്കുകൊണ്ടോ ശാരീരികമായോ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ മാസ്റ്റേഴ്‌സ് യൂണിയന്‍ ഓഫ് വുമണ്‍ ടീച്ചര്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍. 

ക്ലാസ്‌റൂമില്‍ വെച്ച് അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുക്കുന്നുണ്ടെന്ന് നിരവധി അധ്യാപകരാണ് പരാതി പറഞ്ഞത്. ഇതില്‍ മൂന്നില്‍ ഒരാള്‍ അനാവശ്യമായ സ്പര്‍ശനത്തിന് ഇരയാകുന്നുണ്ട്. കൂടാതെ മൂന്നില്‍ രണ്ട് പേര്‍ക്ക് ശരീരവുമായി ബന്ധപ്പെട്ട് കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നു. 

ലൈംഗികതയെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ തങ്ങള്‍ക്ക് നേരെ ഉയരാറുണ്ടെന്ന് പകുതി അധ്യാപികമാര്‍ ആരോപിച്ചു. ലൈംഗിക താല്‍പ്പര്യത്തോടെയുള്ള സമീപനമുണ്ടാവാറുണ്ടെന്നാണ് അഞ്ചില്‍ ഒരു അധ്യാപിക പറയുന്നത്. 1290 പേരിലാണ് സര്‍വേ നടത്തിയത്. 

പഠിപ്പിക്കുന്നതിനിടയില്‍ ക്ലാസ്‌റൂമില്‍ വെച്ച് സഹപ്രവര്‍ത്തകരില്‍ നിന്ന് ചില അധ്യാപകര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകാറുണ്ട്. പ്രധാനാധ്യാപകന്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും പഠിപ്പിക്കുന്ന സമയത്ത് ക്ലാസ്‌റൂമില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അനാവശ്യമായ സ്പര്‍ശിക്കുമെന്നുമാണ് ഒരു അധ്യാപിക പറഞ്ഞത്. പ്രധാന അധ്യാപകരില്‍ നിന്ന് ഉള്‍പ്പടെ അധ്യാപികമാര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

തന്റെ പിന്‍ഭാഗത്ത് നിരവധി പുരുഷ ജീവനക്കാര്‍ അടിക്കുമെന്നാണ് മറ്റൊരു ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ മാറിനെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമെല്ലാം അവര്‍ കമന്റുകള്‍ പറയുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങളില്‍ അഞ്ചില്‍ ഒന്നിലും അക്രമിക്കെതിരേ നടപടിയെടുക്കുന്നില്ല. അധ്യാപകര്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com