മതസൗഹാര്‍ദം വളര്‍ത്താനൊരു എളിയ ശ്രമം: നിക്കാഹിന്റെ ക്ഷണക്കത്തില്‍ രാമനും സീതയും

തന്റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും സീതയുടെയും ചിത്രം പ്രിന്റ് ചെയ്താണ് ഇവിടെയൊരു മുസ്ലീം കുടുംബം വ്യത്യസ്തമാകുന്നത്. 
മതസൗഹാര്‍ദം വളര്‍ത്താനൊരു എളിയ ശ്രമം: നിക്കാഹിന്റെ ക്ഷണക്കത്തില്‍ രാമനും സീതയും

ലഖ്‌നൗ: സാമുദായിക പ്രശ്‌നങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെഴുതുന്ന തരത്തിലുള്ളരു വാര്‍ത്ത യുപിയില്‍ നിന്നു തന്നെ കേള്‍ക്കുന്നത് വളരെ സന്തോഷമുള്ളൊരു കാര്യമാണ്. തന്റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും സീതയുടെയും ചിത്രം പ്രിന്റ് ചെയ്താണ് ഇവിടെയൊരു മുസ്ലീം കുടുംബം വ്യത്യസ്തമാകുന്നത്. 

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ മൊഹമ്മദ് സലീമാണ് മകളുടെ കല്യാണക്കത്തില്‍ രാമന്റെയും സീതയുടെയും ചിത്രം പ്രിന്റ് ചെയ്തത്. മതസൗഹാര്‍ദത്തിനുള്ള ആഹ്വാനമായാണ് വിവാഹക്ഷണപത്രികയില്‍ ഹിന്ദു ദൈവങ്ങളെ വരച്ചതെന്ന് അദ്ദേഹം പറഞ്ഞു. സലീമിന്റെ മകള്‍ ജഹന ബാനോയുടെ വിവാഹത്തിനാണ് ഇത്തരത്തിലുള്ള കത്ത് നിര്‍മ്മിച്ചത്.

സലിം തന്റെ മകളുടെ വിവാഹത്തിന് രണ്ട് തരത്തിലുള്ള കത്തുകളാണ് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ മുസ്ലീം സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇസ്ലാമിക രീതിയില്‍ പരമ്പരാഗതമായി തയാറാക്കിയ കത്തും ഹിന്ദു സുഹൃത്തുക്കള്‍ക്ക് വേണ്ടി രാമനേയും സീതയേയും ഉള്‍പ്പെടുത്തിയ കത്തും. 'എന്റെ ഹിന്ദു സുഹൃത്തുക്കളെയും അവരുടെ മതത്തേയും ബഹുമാനിക്കാനുള്ള ഒരു എളിയ ശ്രമമായാണ് ഇത്തരത്തില്‍ വിവാഹക്ഷണപത്രിക തയാറാക്കിയത്' സലിം വ്യക്തമാക്കി.

'രണ്ട് മതങ്ങള്‍ക്കിടയിലും സ്‌നേഹവും സമാധാനവും വളര്‍ത്താനുള്ള ചെറിയൊരു കാല്‍വയ്പാണിത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇവിടെ കുറെക്കാലം സന്തോഷത്തോടെ ജീവിക്കണം'- അതേ ഗ്രാമത്തിലെ താമസക്കാരനായ ശ്യാം ചരന്‍ തിവേദി അഭിപ്രായപ്പെട്ടു.  

ഇങ്ങനെയൊരു കത്ത് തയാറാക്കുമ്പോള്‍ സലീമിന്റെ മകളുടെ വരന്റെ വീട്ടുകാരട് അഭിപ്രായം ചോദിച്ചിരുന്നു. അവര്‍ക്കും ഈ പ്രവൃത്തിയെ പൂര്‍ണ്ണമായും പിന്തുണച്ചെന്ന് സലീമിന്റെ സഹോദരന്‍ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം 300 കാര്‍ഡുകളും മുസ്ലീം ആചാരപ്രകാരം 400 കാര്‍ഡുകളുമാണ് സലീം തയാറാക്കിയത്. ഏതായാലും വിവാഹക്ഷണപത്രിക കണ്ട് ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം സന്തോഷമായെന്നാണ് ഇദ്ദഹം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com