പൂച്ചയോടുള്ള സ്‌നേഹം കാരണം തെരേസക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടം 

പൂച്ച കാരണം തെരേസ എന്ന 48കാരിക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടമാണ്.
പൂച്ചയോടുള്ള സ്‌നേഹം കാരണം തെരേസക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടം 

വീട്ടില്‍ പൂച്ചയേയും പട്ടിയേയുമെല്ലാം ഓമനിച്ച് വളര്‍ത്തുന്നത് മനുഷ്യരുടെ ഒരു ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുമ്പോള്‍ ഒരല്‍പം ശ്രദ്ധിച്ചോളൂ. പൂച്ച കാരണം തെരേസ എന്ന 48കാരിക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടമാണ്. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. 

അനിമല്‍ ഷെല്‍റ്റര്‍ ഹോമിലെ  ജോലിക്കാരിയാണു തെരേസ. ഇവിടുത്തെ ഒരു പൂച്ചയുമായി ഈ 48കാരി വളരെ ഇണക്കത്തിലായിരുന്നു. ഒരു ദിവസം  അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ടു തെരേസയുടെ മാറിടത്തില്‍ പോറലേല്‍ക്കുകയായിരുന്നു. അവരതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. എന്നാല്‍ ഇത് തെരേസയില്‍ മാരകമായ Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയാണ് ഉണ്ടാക്കിയത്. മാരകമായ അണുബാധ ആയിരുന്നു ഇതിനു കാരണം. 

പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ അടുത്തദിവസം തെരേസയുടെ വലതു മാറിടത്തില്‍ ചെറിയ മുഴ പ്രത്യക്ഷപ്പെട്ടു. വൈകാതെ ഇത് വേദനിക്കാന്‍ തുടങ്ങി. ചികിത്സയുടെ ഭാഗമായി മരുന്നുകളും, വേദനസംഹാരിയും കഴിക്കാന്‍ തുടങ്ങി. ഇതോടെ കടുത്ത പനിയും ഛര്‍ദ്ദിയും തുടങ്ങുകയായിരുന്നു. വൈകാതെ മാറിടത്തിലെ ഒരു ഭാഗം അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. ഇവിടുത്തെ കോശങ്ങള്‍ക്കു ജീവനില്ലാത്ത അവസ്ഥയില്‍ എത്തി. തുടര്‍ന്നു തെരേസയുടെ വലതുമാറിടം പൂര്‍ണ്ണമായും നഷ്ടമാവുകയായിരുന്നു. 

മരിച്ച ഒരാളുടെ ശരീരത്തിലെ കോശങ്ങള്‍ എടുത്തായിരുന്നു തെരേസയുടെ ശരീരത്തില്‍ വച്ചു പിടിപ്പിച്ചത്. ഇതോടെ ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്റെ രൂപമാറ്റത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യം ഉണ്ട് എന്ന് ഇവര്‍ പറയുന്നു. 100,000 ത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന ഒരു പ്രത്യേകാ രോഗാവസ്ഥയാണ് ഇവര്‍ക്കുണ്ടായത്.

പൈഡോര്‍മ ഗാന്‍ജറിസോം എന്ന രോഗവസ്ഥയായിരുന്നു ഇത്. ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത വിഷാദരോഗം തെരേസയെ ബാധിച്ചിരുന്നു. തന്റെ പങ്കാളിയുടെ പൂര്‍ണ്ണമായ പിന്തുണ കൊണ്ടാണ് തനിക്കു ജീവിത്തിലേയ്ക്കു തിരിച്ചു വരാന്‍ സാധിച്ചത് എന്നു തെരേസ പറയുന്നു. 'എന്റെ മകള്‍ ജെനിവും കൃത്യമായ സ്‌നേഹവും പരിചരണവും തന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായിച്ചു'- തെരേസ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com