വിവാഹം നടക്കാത്ത നാട്ടില്‍ 22 വര്‍ഷത്തിനു ശേഷം അത് സംഭവിച്ചു: വധുവിനെ വരവേറ്റത് ഒരു ഗ്രാമം മുഴുവനും

 ഗ്രാമവാസിയായ പവന്‍ കുമാറാണ് വിവാഹിതനായത്.
വിവാഹം നടക്കാത്ത നാട്ടില്‍ 22 വര്‍ഷത്തിനു ശേഷം അത് സംഭവിച്ചു: വധുവിനെ വരവേറ്റത് ഒരു ഗ്രാമം മുഴുവനും

രു ഗ്രാമത്തില്‍ നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആറ്റുനോറ്റൊരു വിവാഹം നടന്നാല്‍ എങ്ങനെയിരിക്കും. കേട്ടാല്‍ വിശ്വസിക്കാനാകാത്ത ഈ കഥ നടക്കുന്നത് രാജസ്ഥാനിലെ ഉള്‍ ഗ്രാമത്തിലാണ്.  ഗ്രാമവാസിയായ പവന്‍ കുമാറാണ് വിവാഹിതനായത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെത്തിയ വധുവിനെ ആളുകള്‍ ആഘോഷപൂര്‍വ്വം സ്വീകരിച്ചു. രാജസ്ഥാനിലെ ധോല്‍പൂര്‍ പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള രാജ്ഘട്ട് എന്ന ഗ്രാമത്തിലാണ് സംഭവം.

1996ല്‍ ആയിരുന്നു ഈ ഗ്രാമത്തില്‍ അവസാനമായി ഒരു വിവാഹം നടന്നത്. അതിനു ശേഷം ഇപ്പോഴാണ് വിവാഹം നടക്കുന്നത്. ദാരിദ്ര്യം മൂലമായിരുന്നു ഗ്രാമത്തില്‍ വിവാഹം നടക്കാതെ പോയത്. വെള്ളവും വെളിച്ചവുമില്ലാത്ത വികസനം എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമത്തിലേക്ക് പെണ്ണിനെ അയക്കാന്‍ ആരും തയ്യാറായില്ല. ചെറു കൂരകളിലായി നാല്‍പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. വൈദ്യുതിയില്ല, റോഡ് ബന്ധമില്ല, അങ്ങനെ ഇവിടെയുള്ള പുരുഷന്‍മാരെല്ലാം അവിവാഹിതരായി തുടരുന്നു.

300 പേരടങ്ങുന്ന ഗ്രാമവാസികള്‍ക്ക് ഉപ്പുവെള്ളം ലഭിക്കുന്ന പൈപ്പ് മാത്രമാണ് വെള്ളത്തിനുള്ള ഏക ആശ്രയം. വിദ്യാഭ്യാസത്തിനായി ഒരു െ്രെപമറി സ്‌കൂളാണ് ഗ്രാമത്തിലുള്ളത്. ഗ്രാമത്തിലുള്ള 125 സ്ത്രീകളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സ്വന്തം പേര് എഴുതാനെങ്കിലും അറിയുന്നത്. ടിവി, ഫ്രിഡ്ജ് തുടങ്ങിയവ ഇവര്‍ കണ്ടിട്ടുപോലുമില്ല. 

ഇത്രയും പ്രതികൂല സാഹചരയങ്ങളില്‍ ജീവിക്കാന്‍ ആരും തയാറാകാത്തതുകൊണ്ടാണ് ഗ്രാമവാസികള്‍ക്ക് അവിവാഹിതരായി തുടരേണ്ടിവന്നത്. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചെഴുതി ഒരു പെണ്‍കുട്ടി ജീവിതത്തോട് പൊരുതാന്‍ കൂടി ഇവിടേക്ക് കടന്നു വന്നിരിക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com