'ഡാഡിയോട് പറഞ്ഞു,  അങ്ങനെ ചെയ്യരുതെന്ന്; രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് 13കാരി

'ഡാഡിയോട് പറഞ്ഞു,  അങ്ങനെ ചെയ്യരുതെന്ന്; രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് 13കാരി

13 ാം വയസ്സില്‍  ഋതുമതിയാകുന്നതുവരെ അയാള്‍ അവളുടെ അച്ഛന്‍ തന്നെയായിരുന്നു

ട്ട് വര്‍ഷം മുന്‍പാണ് ശ്രുജനയുടെ (പേര് സാങ്കല്‍പ്പികം) ജീവിതത്തിലേക്ക് അയാള്‍ കടന്നു വരുന്നത്. വിധവയായ അമ്മയെ വിവാഹം കഴിച്ച് തന്നെയും സഹോദരനേയും മക്കളായി കണ്ട് അയാള്‍ അവളുടെ ഡാഡിയായി. 13 ാം വയസ്സില്‍  ഋതുമതിയാകുന്നതുവരെ അയാള്‍ അവളുടെ അച്ഛന്‍ തന്നെയായിരുന്നു. എന്നാല്‍ ആദ്യ ആര്‍ത്തവത്തിന് ശേഷം ആയാള്‍  ശ്രുജനയെ ക്രൂരമായി പീഡിപ്പിച്ചു. എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍  താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് മനസുതുറക്കുകയാണ് എട്ടാം ക്ലാസുകാരി.  

അമ്മയില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തി അയാള്‍ അവളെ പിച്ചിച്ചീന്തി. 'ഡാഡി' തന്നെ പീഡിപ്പിച്ച വിവരം അമ്മയോട് പറയാന്‍ പോലും അവള്‍ക്ക് ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയേയും സഹോദരനേയും താന്‍ നോക്കില്ലെന്ന അയാളുടെ ഭീഷണി അവളെ ഭയപ്പെടുത്തി. എന്നാല്‍ ഈ ഭയത്തില്‍ അധികദിവസം താമസിക്കാന്‍ അവള്‍ക്കായില്ല. 

സംഭവം നടന്ന് നാലാമത്തെ ദിവസം അമ്മ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോള്‍ ശ്രുജന കരഞ്ഞുകൊണ്ട് തന്നെ ഒറ്റക്കാക്കി പോകരുതെന്ന് ആവശ്യപ്പെട്ടു. 'ഡാഡി' തന്നെ അക്രമിച്ച വിവരം അവള്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അയാള്‍ ഇതെല്ലാം നിക്ഷേധിച്ച്. മകള്‍ നുണ പറയുകയാണെന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് അയാള്‍ കുറ്റം ഏറ്റുപറഞ്ഞ്. മദ്യലഹരിയില്‍ ചെയ്തുപോയതാണെന്നും ക്ഷമിക്കണമെന്നും അയാള്‍ പറഞ്ഞു. ഇത് കേട്ട് അമ്മയും മകളും അയാളോട് ക്ഷമിച്ചു. 

എന്നാല്‍ അയാളിലെ മൃഗം പുറത്തുചാടാന്‍ അധികം നാള്‍ വേണ്ടിവന്നില്ല. ഈ മാസം 13 കാരി വീണ്ടും അതിക്രമണത്തിന് ഇരയായി. അമ്മ വീട്ടില്‍ നിന്ന് പോയ സമയത്ത് കുഞ്ഞിന് നേരെ ക്രൂരമായാണ് പെരുമാറിയത്. 'അമ്മയോട് എല്ലാം പറഞ്ഞതിന് അയാള്‍ എന്നെ അടിച്ചു, ചവിട്ടി. പേടിച്ച് ബാത്ത്‌റൂമില്‍ കയറി ഞാന്‍ വാതിലടച്ചു. എന്നാല്‍ അയാള്‍ വാതില്‍ പൊളിച്ചു. ബെല്‍റ്റുകൊണ്ട് എന്നെ തല്ലി. എന്ന പീഡിപ്പിക്കാന്‍ ശ്രമിച്ചു.' അവള്‍ പറഞ്ഞു. 

ഹൈദരാബിദിലെ ആള്‍ത്തിരക്കേറിയ ഒരു മേഖലയിലാണ് കുട്ടിയുടെ വീട്. ഉറക്കെ അവള്‍ കരഞ്ഞെങ്കിലും അത് കേട്ട് ആരും വന്നില്ല. ജോലി കഴിഞ്ഞ് അമ്മ മടങ്ങിവന്നപ്പോഴാണ് മകളെ അയാള്‍ വീണ്ടും അക്രമിച്ചെന്ന് അമ്മയ്ക്ക് മനസിലായത്. പിന്നീട് വൈകിയില്ല മകളേയും വിളിച്ച് അമ്മ പൊലീസ് സ്റ്റേഷനിലേക്ക് പോയി. എന്നാല്‍ ഈ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് ഇവര്‍ക്ക് കയറിയിറങ്ങേണ്ടിവന്നത്. പരാതി നല്‍കിയതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. എന്നാല്‍ അയാള്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് അയാള്‍ വീണ്ടും അമ്മയെ സമീപിച്ചു. ഇപ്പോള്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

താന്‍ വീട്ടില്‍ സുരക്ഷിതയല്ലെന്ന് പറഞ്ഞ് ശിശു സുരക്ഷാ സംഘടനയെ സമീപിച്ചിരിക്കുകയാണ് ശ്രുജന. വീണ്ടും താന്‍ ആക്രമിക്കപ്പെടുമെന്ന ഭയത്തിലാണ് ഈ പെണ്‍കുട്ടി. 'ഞാന്‍ അച്ഛനോട് പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന്. അന്നാല്‍ അയാള്‍ കേട്ടില്ല.' അതുകൊണ്ട് വീട്ടില്‍ നിന്ന് മാറി ഹോസ്റ്റലില്‍ നിന്ന് തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ആഗ്രഹത്തിലാണ് ഇവള്‍. പൊലീസുകാരിയാകണമെന്നാണ് ശ്രുജനയുടെ ആഗ്രഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com