മൃഗശാലയിലെ കരടിയെ കറങ്ങാന്‍ കൊണ്ടുപോയി, ഐസ്‌ക്രീമും വാങ്ങിക്കൊടുത്തു: പുലിവാല് പിടിച്ച് ജീവനക്കാര്‍

മൃഗശാലയിലെ ജീവികളോട് അവിടുത്തെ ജീവനക്കാര്‍ അടുപ്പമാകുന്നതും ഓമനിക്കുന്നതുമെല്ലാം സാധാരണമായ കാര്യങ്ങളാണ്.
മൃഗശാലയിലെ കരടിയെ കറങ്ങാന്‍ കൊണ്ടുപോയി, ഐസ്‌ക്രീമും വാങ്ങിക്കൊടുത്തു: പുലിവാല് പിടിച്ച് ജീവനക്കാര്‍

മൃഗശാലയിലെ ജീവികളോട് അവിടുത്തെ ജീവനക്കാര്‍ അടുപ്പമാകുന്നതും ഓമനിക്കുന്നതുമെല്ലാം സാധാരണമായ കാര്യങ്ങളാണ്. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങള്‍. ഇങ്ങനെ വന്യമൃഗങ്ങളെ വരെ ഇണക്കി വാലാട്ടി പിറകെ നടത്തിക്കുന്ന ആളുകളുടെ വീഡിയോകള്‍ നമ്മള്‍ പല തവണകളായി കണ്ടുകാണും. എന്നാല്‍ ഇവരെ ഔട്ടിങ്ങിന് കൊണ്ടുപോകുന്നതും ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നതുമൊക്കെ അത്ര നിസാരമായ കാര്യമല്ല. അതും അധികൃതരുടെ അനുവാദമില്ലാതെ.

അങ്ങനെ ഒരു കരടിയെ കാറിലിരുത്തി പുറത്തേക്ക് കൊണ്ടുപോയി, അതിന് ഐസ്‌ക്രീമും വാങ്ങിക്കൊടുത്ത് അവസാനം വെട്ടിലായിരിക്കുകയാണ് ഇവിടെയൊരു മൃഗശാലാ ജീവനക്കാരന്‍. കാനഡയിലെ ആല്‍ബര്‍ട്ടയിലാണ് സംഭവം. ബെര്‍ക്കലി എന്ന് പേരുള്ള ഒരു വയസുള്ള കരടിയെയാണ് ജീവനക്കാരന്‍ കാറിന്റെ മുന്‍സീറ്റിലിരുത്തി യാത്രകൊണ്ടുപോയത്. 

മൃഗശാലക്ക് പുറത്തെത്തിയ കരടിക്ക് ഒരു ഐസ്‌ക്രീം പാര്‍ലര്‍ ഉടമ തന്റെ കടയില്‍ നിന്ന് ഐസ്‌ക്രീം വായില്‍ വെച്ച് കൊടുത്തിരുന്നു. ഇതിന്റെ വീഡിയോ ആരോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി പുറത്തറിയുന്നതും പ്രശ്‌നങ്ങളുണ്ടാകുന്നതും. ജനുവരിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. 

കരടി പുറത്തുപോയി സുരക്ഷിതമായി അകത്തെത്തിയെങ്കിലും ഇതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മൃഗശാലാ അധികൃതര്‍. വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് മൃഗശാലാ അധികൃതര്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ആല്‍ബെര്‍ട്ടയിലെ വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥര്‍. മൃഗശാലയുടെ പെര്‍മിറ്റ് വരെ നഷ്ടമാകുമെന്ന സാഹചര്യത്തില്‍ അതിന്റെ ഉടമ തങ്ങള്‍ക്ക് പറ്റിയ തെറ്റിന് മാപ്പ് ചോദിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com