ഈ സ്വപ്‌ന ദ്വീപാണ് അമേരിക്കയിലെ സമ്പന്നരുടെ പറുദീസ

216 ഏകറില്‍ പരന്നുകിടക്കുന്ന ദ്വിപില്‍ പ്രൊഫഷണല്‍ കായികതാരങ്ങളും മോഡലുകളും അടക്കം 50രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജീവിക്കുന്നുണ്ട്
ഈ സ്വപ്‌ന ദ്വീപാണ് അമേരിക്കയിലെ സമ്പന്നരുടെ പറുദീസ

യുഎസിലെ ഏറ്റവും സമ്പന്നരായവര്‍ ജീവിക്കുന്നത് ഒരു ദ്വീപിലാണ്, മിയാമിയ്ക്കടുത്തുള്ള ഫിഷര്‍ ഐലന്‍ഡ് എന്ന ദ്വീപില്‍. ഫിഷര്‍ ഐലന്‍ഡില്‍ ജീവിക്കുന്ന പകുതിയിലധികം ആളുകളുടെ വരുമാനം രണ്ട് ലക്ഷം ഡോളറില്‍ കൂടുതലാണ്. ബ്ലൂംബര്‍ഗ് സര്‍വെയില്‍ ആദായ നികുതി രേഖകളില്‍ രണ്ട് ലക്ഷം ഡോളറിലധികം വരുമാനം കാണിച്ചിട്ടുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് ഫിഷര്‍ ഐലന്‍ഡിലാണ്. 

216 ഏകറില്‍ പരന്നുകിടക്കുന്ന ദ്വിപില്‍ പ്രൊഫഷണല്‍ കായികതാരങ്ങളും മോഡലുകളും അടക്കം 50രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജീവിക്കുന്നുണ്ട്. കടത്തുമാര്‍ഗം മാത്രമേ ഇവിടേക്ക് എത്താന്‍ സാധിക്കുകയൊള്ളു.  

2015ല്‍ ബ്ലൂംബര്‍ഗ് പുറത്തുവിട്ട ഇന്റേണല്‍ റവന്യു സര്‍വീസ് ഡാറ്റയിലെ കണക്കുകള്‍ അനുസരിച്ച് ഇവിടുത്ത ആളുകളുടെ ശരാശരി വരുമാനം 2.5ദശലക്ഷം ഡോളറായിരുന്നു. അതായത് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരെക്കാള്‍ ഒരു ദശലക്ഷം ഡോളര്‍ അധിക വരുമാനം ഇവിടുത്തുകാര്‍ സമ്പാദിക്കുന്നുണ്ട്. സിലിക്കന്‍ വാലിയിലുള്ള സിറ്റി ഓഫ് ആതര്‍ടണ്‍ ആണ് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com