നിങ്ങള്‍ അമിതമായി അധ്വാനിക്കാറുണ്ടോ? നേരത്തെ മരിക്കാനുള്ള സാധ്യതയും അധികമാണ് 

അമിതമായി ശാരീരികാധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്ന പുരുഷന്‍മാര്‍ നേരത്തെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം
നിങ്ങള്‍ അമിതമായി അധ്വാനിക്കാറുണ്ടോ? നേരത്തെ മരിക്കാനുള്ള സാധ്യതയും അധികമാണ് 

മിതമായി ശാരീരികാധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്ന പുരുഷന്‍മാര്‍ നേരത്തെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഓഫീസ് ജോലി ചെയ്യുന്ന പുരുഷന്മാരേക്കാള്‍ ശാരീരികാധ്വാനം ചെയ്യുന്നവര്‍ക്ക് ആയുസ് കുറവാണെന്ന് യുവി സര്‍വകലാശാല നടത്തിയ ഒരു പഠനത്തിലാണ് കണ്ടെത്തിയത്.

ശാരീരികാധ്വാനം ചെയ്യുന്നത് പൊതുവെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായകരമാണെന്നായിരുന്നു കണ്ടെത്തല്‍. കൂടാതെ ശരീരത്തിന് അധ്വാനമില്ലാതിരിക്കുന്നതാണ് ലോകത്തെ ആരോഗ്യപ്രശ്‌നങ്ങളില്‍ 7 ശതമാനത്തിനും പിന്നിലെ കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസില്‍ മുഴുവന്‍ സമയവും ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ്കണ്ടെത്തല്‍. എന്നാല്‍ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുന്നതും മറ്റും വഴി ശാരീരികപ്രവര്‍ത്തനങ്ങള്‍ കൂട്ടുന്നതു വഴി ഇത് പരിഹരിക്കുകയും ചെയ്യാം. 

എന്നാല്‍ ഈ വിഷയത്തില്‍ നിലവിലുള്ള ധാരണകളെല്ലാം തിരുത്തുന്നതാണ് പുതിയ പഠനം. വ്യായാമത്തിനായി ശാരീരികാധ്വാനം ചെയ്യുന്നത് നല്ലതാണെങ്കിലും അമിതമായി ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലികള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം. 17 വ്യത്യസ്തപഠനങ്ങളിലായി 1,93,696 വ്യക്തികളില്‍ നിന്ന് സ്വീകരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് പീറ്റര്‍ കോനന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസംഘം ഈ നിഗമനത്തിലെത്തിയത്. കാര്യമായി ശാരീരികാധ്വാനം ചെയ്യുന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരിക്കാനുള്ള സാധ്യത 18 ശതമാനം അധികമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ സ്ത്രീകളില്‍ ഫലം ഇങ്ങനല്ല.

അമിതമായ ശാരീരികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും കഠിനമായ ശാരീരികാധ്വാനവും വിനോദത്തിനായുള്ള വ്യായാമങ്ങളും തമ്മില്‍ കൃത്യമായി വേര്‍തിരിക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ചാണ് പഠനം അവസാനിപ്പിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com