അമ്മയെ കാമുകന്‍ പ്രോപ്പോസ് ചെയ്യുമ്പോള്‍ തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ച പയ്യന്‍; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ 

അമ്മയെ കാമുകന്‍ പ്രോപ്പോസ് ചെയ്യുമ്പോള്‍ തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ച പയ്യന്‍; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ 

അമ്മയ്ക്ക് മുന്നില്‍ കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ച ഈ മൂന്ന് വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. 

പ്രോപ്പോസല്‍ രംഗം എല്ലാ കാമുകീകാമുകന്‍മാരുടെയും ജീവിതത്തിലെ സ്വപ്‌ന നിമിഷമാണ്. ഇത്തരത്തിലൊരു രംഗമാണ് ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുന്നത്. കെവിന്‍ പ്രിസ്റ്റുലയുടെയും അനിസ്സാ ആന്ററിന്റെയും പ്രോപ്പോസല്‍ വീഡിയോയാണ് ഈ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയിലെ യഥാര്‍ത്ഥ താരം കാമുകനോ കാമൂകിയോ അല്ല മറിച്ച് ഒരു മൂന്ന് വയസുകാരന്‍ കുറുമ്പനാണ്. അമ്മയ്ക്ക് മുന്നില്‍ കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ച ഈ മൂന്ന് വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

കെവിന്‍ പ്രിസ്റ്റുല തന്റെ യുഎസ്സുകാരി കാമുകി അനിസ്സാ ആന്റര്‍ന് മുന്നില്‍ മുട്ട് മടക്കി മോതിരം കൈയ്യിലെടുത്ത് നിന്നപ്പോഴേക്കും അനിസ്സയുടെ മകന്‍ ഓവെന്‍ തന്റെ പാന്റ് അഴിച്ചുകഴിഞ്ഞിരുന്നു.പ്രോപ്പോസലിന് ശേഷം തിരിഞ്ഞുനോക്കിയപ്പോഴാണ് ഇരുവരും ഈ കാഴ്ച കാണുന്നത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തി ക്യാമറയ്ക്ക് പിന്നില്‍ ചിരിയടക്കാന്‍ ബദ്ധപ്പെടുന്നതും വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. 

താന്‍ മൂത്രമൊഴിക്കാന്‍ പോകുകയാണെന്ന് ഓവെന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം എന്നാല്‍ ഇത് വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് തങ്ങള്‍ കേട്ടതെന്നാണ് പ്രിസ്റ്റുലയുടെയും അനിസ്സയുടെയും വാക്കുകള്‍. പ്രിസ്റ്റൂല ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചപ്പോള്‍ തന്നെ സംഭവം വൈറലായിരുന്നു. എന്നാല്‍ പിന്നീട് ഫേസ്ബുക്ക് ഈ വീഡിയോ റിമൂവ് ചെയ്തു. വീഡിയോ യൂട്ട്യൂബില്‍ അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഒരുലക്ഷത്തിലധികം ആളുകള്‍ ഇത് കണ്ടുകഴിഞ്ഞിരുന്നു. ഇതാണ് ബസ്റ്റ് പ്രോപ്പോസലെന്നും, ഓവെന്‍ ഒരു ലെജന്‍ഡ് ആണെന്നുമെല്ലാമാണ് കമന്റുകളില്‍ നിറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com