വിശന്നാല്‍ പുലിക്ക് പുല്ലൊന്നും പറ്റില്ല: വെള്ളത്തിലിറങ്ങി ആഫ്രിക്കന്‍ മുഷിയെ പിടിക്കുന്ന പുള്ളിപ്പുലി 

ക്ഷാമകാലം വന്നപ്പോഴാണ് ഈ ആഫ്രിക്കന്‍ പുലികള്‍ ഇരതേടി വെള്ളത്തിലിറങ്ങിയത്. 
വിശന്നാല്‍ പുലിക്ക് പുല്ലൊന്നും പറ്റില്ല: വെള്ളത്തിലിറങ്ങി ആഫ്രിക്കന്‍ മുഷിയെ പിടിക്കുന്ന പുള്ളിപ്പുലി 

വേട്ടയാടി ഇരതേടുന്നവരാണ് വന്യമൃഗങ്ങള്‍. പുലിയും സിംഹവുമെല്ലാം അത്തരത്തില്‍ മൃഗങ്ങളെ ഓടിച്ചിട്ട് പിടിച്ച് ആഹാരമാക്കുന്നത് സര്‍വ്വസാധാരണമായ കാര്യമാണ്. എന്നാല്‍ വിശന്ന് വലഞ്ഞ് വെള്ളത്തിലിറങ്ങി മീന്‍ പിടിക്കുന്ന പുലുയെയൊന്നും നമ്മള്‍ അധികം കണ്ട് ശീലിച്ചിട്ടില്ല.

പക്ഷേ, വിശപ്പ് സഹിക്കാനാകാതെ ഗതികെട്ടപ്പോള്‍ ചളിവെള്ളത്തിലിറങ്ങി മീന്‍ പിടിക്കുന്ന പുലികളെക്കുറിച്ച് ശാസ്ത്രലോകം ഒന്നടങ്കം ആശ്ചര്യപ്പെടുകയാണ്. ക്ഷാമകാലം വന്നപ്പോഴാണ് ഈ ആഫ്രിക്കന്‍ പുലികള്‍ ഇരതേടി വെള്ളത്തിലിറങ്ങിയത്. 

തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ഇത് ശൈത്യകാലമാണ്. മൃഗങ്ങള്‍ക്ക് ഭക്ഷണത്തിന് ക്ഷാമകാലം. ഈ അവസ്ഥയിലാണ് പുള്ളിപ്പുലി മക്കളെക്കൂട്ടി വെള്ളത്തിലിറങ്ങി മീന്‍ പിടിക്കുന്നത്. നിറയെ വെള്ളമുള്ള തടാകത്തിലായിരുന്നു അമ്മയുടെയും മക്കളുടെയും മീന്‍പിടുത്തം. നല്ല തടിയും വണ്ണവുമുള്ള മുഷിയെ പെട്ടെന്ന് കടിച്ചെടുത്തുവെങ്കിലും അതിനെ വായില്‍ ഒതുക്കാന്‍ പുലി അല്‍പ്പം കഷ്ടപ്പെടുന്നുണ്ട്. 

വെള്ളത്തിലേക്കിറങ്ങി മീനിനെ പിടിക്കാന്‍ നടത്തിയ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ അമ്മ വിജയം കണ്ടു. ഇതോടെ കുട്ടികള്‍ക്കും ആവേശമായി. തങ്ങളേക്കാള്‍ വലിയ രണ്ട് മീനുകളെ പിടിച്ചാണ് അവര്‍ തടാകത്തില്‍ നിന്ന് തിരികെ കയറിയത്. 

ഇതാദ്യമായാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തടാകത്തില്‍ നിന്ന് പുള്ളിപ്പുലികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുന്നത്. ബിബിസി എര്‍ത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് പുള്ളിപ്പുലികളുടെ അതിജീവനത്തിനായുള്ള ഈ പോരാട്ടം ചിത്രീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com