പാറ്റയുടെ പാല്‍ ആരോഗ്യപ്രദമോ? പുതിയ പഠനത്തിനെതിരെ ചോദ്യങ്ങളുയരുന്നു

പാറ്റയുടെ പാല്‍ അഥവാ കോക്രോച്ച് മില്‍ക്ക് മനുഷ്യര്‍ക്ക് കുടിക്കാമെന്നാണ് പഠനം.
പാറ്റയുടെ പാല്‍ ആരോഗ്യപ്രദമോ? പുതിയ പഠനത്തിനെതിരെ ചോദ്യങ്ങളുയരുന്നു

ന്റര്‍നെറ്റില്‍ നിന്ന് വിജ്ഞാനപ്രദമായ ഒരുപാട് അറിവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ അതുപോലെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത പഠനറിപ്പോര്‍ട്ടുകളും വാര്‍ത്തകളുമെല്ലാം അതില്‍ കാണാം. ഇതിന്റെയെല്ലാം പിറകെ പോകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിക്കുന്ന ഒരു പഠനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാറ്റയുടെ പാല്‍ അഥവാ കോക്രോച്ച് മില്‍ക്ക് മനുഷ്യര്‍ക്ക് കുടിക്കാമെന്നാണ് പഠനം. മാത്രമല്ല, പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടി പോഷകസമൃദ്ധമാണ് കോക്രോച്ച് മില്‍ക്കെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്. അറിയപ്പെടുന്ന ഒരു ലൈഫ് സ്റ്റൈല്‍ മാഗസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ പഠനഫലം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ പലരീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. കോക്രോച്ച് മില്‍ക്ക് പോഷക സമ്പുഷ്ടമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും ഇത് വിശ്വസിക്കാന്‍ തയാറായിട്ടില്ല ആളുകള്‍. അത്തരത്തിലാണ് വാര്‍ത്തയോടുള്ള ആളുകളുടെ പ്രതികരണം. 

പാറ്റയുടെ ശരീരത്തിലെ നീരില്‍ നിന്നാണ് ഈ കോക്രോച്ച് മില്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നതെന്നും പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടി ഗുണപ്രദമാണ് കോക്രോച്ച് മില്‍ക്ക് എന്നെല്ലാമാണ് ഗവേഷകര്‍ പറയുന്നത്. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന അമിനോ ആസിഡിന്റെ അളവും കോക്രോച്ച് മില്‍ക്കില്‍ കൂടുതലാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതായാലും വിമര്‍ശകര്‍ ഈ വാര്‍ത്തയെ പരിഹാസത്തോടെയാണ് നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com