വളര്‍ത്തു നായയ്ക്ക് ലൈംഗിക അവയവം നിര്‍മിച്ചു നല്‍കി കോടീശ്വരനായ മനുഷ്യന്‍!

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളെ ലൈംഗിക അവയവങ്ങളുടെ സെറ്റുകളാണ് മില്ലര്‍ വില്‍പ്പന നടത്തിയത്
വളര്‍ത്തു നായയ്ക്ക് ലൈംഗിക അവയവം നിര്‍മിച്ചു നല്‍കി കോടീശ്വരനായ മനുഷ്യന്‍!

വളര്‍ത്തു മൃഗങ്ങളെ ഭ്രാന്തമായി സ്‌നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. എന്നാല്‍ തന്റെ പ്രീയപ്പെട്ട വളര്‍ത്തു നായയ്ക്കു വേണ്ടി ലൈംഗിക അവയവം തന്നെ നിര്‍മിച്ചു നല്‍കിയ ഉടമയെ കണ്ടിട്ടുണ്ടോ?. എന്നാല്‍ അങ്ങനെ ഒരു വ്യക്തിയുണ്ട്. ഇപ്പോള്‍ തന്റെ നായയോടുള്ള സ്‌നേഹം അദ്ദേഹത്തെ കോടീശ്വരനാക്കി മാറ്റിയിരിക്കുകയാണ്. ഗ്രെഗ്ഗ് മില്ലര്‍ എന്ന 64 കാരനാണ് നായകളുടെ വ്യാജ ലൈംഗിക അവയവങ്ങളുടെ കണ്ടെത്തലിന് പിന്നില്‍. ആണ്‍ പട്ടികളെ വന്ധീകരിച്ചതിന് ശേഷം അവയുടെ ശരീരത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ് മില്ലര്‍ കണ്ടെത്തിയ ലൈംഗിക അവയവം. 

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളെ ലൈംഗിക അവയവങ്ങളുടെ സെറ്റുകളാണ് മില്ലര്‍ വില്‍പ്പന നടത്തിയത്. ശരാശരി ഒരു പെയര്‍ ലൈംഗിക അവയവങ്ങള്‍ക്ക് 21,000 രൂപയാണ് വില വരുന്നത്. ചിലതിന് ഇതിനേക്കാള്‍ വിലവരുമെന്നാണ് അദ്ദേഹം പറയുന്നത്. ആനയ്ക്ക് വരെ ലൈംഗിക അവയവം നിര്‍മിച്ചുകൊടുത്തിട്ടുണ്ടെന്നാണ് മില്ലര്‍ പറയുന്നത്. മൃഗശാലയിലുള്ള ആനയ്ക്കായി നിര്‍മിച്ചു നല്‍കിയ തണ്ണിമത്തന്റെ അത്ര വലിപ്പമുള്ള അവയവത്തിന്റെ വില രണ്ട് ലക്ഷത്തോളം രൂപയായിരുന്നു. യഥാര്‍ത്ഥത്തിലുണ്ടായിരുന്ന ലൈംഗിക അവയവങ്ങള്‍ പോലെ ഇതിനേയും മൃഗങ്ങള്‍ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

മിസൈറിയിലെ കാന്‍സാസ് സിറ്റിയിലാണ് മില്ലര്‍ ജനിക്കുന്നത്. മാധ്യമപ്രവര്‍ത്തനം പഠിച്ചെങ്കിലും അതില്‍ താല്‍പ്പര്യമില്ലാതെ പരസ്യ ഏജന്‍സി തുടങ്ങി. അതിലും താല്‍പ്പര്യം നഷ്ടപ്പെട്ട് മിഠായി വില്‍പ്പന ആരംഭിച്ചു. പിന്നീട് അതും അവസാനിപ്പിച്ചു. അപ്പോള്‍ തനിക്കൊരു കൂട്ടിന് ഒരു പട്ടിക്കുട്ടിയെ മില്ലര്‍ വാങ്ങിയിരുന്നു. ബക് എന്ന് പേരിട്ട പട്ടിക്കുട്ടിയെ ഒരു ദിവസം കാണാതായി. ഒരു പെണ്‍പട്ടിയുടെ മണം പിടിച്ചാണ് അവന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം കുറേ ദൂരെ നിന്ന് അവനെ കണ്ടെത്തി. അപ്പോഴാണ് ആദ്യമായി ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള ചിന്ത മില്ലറിന് ആദ്യമായി വരുന്നത്. ഒരു മൃഗഡോക്റ്ററോട് നീക്കപ്പെട്ട ലൈംഗിക അവയവത്തിന് പകരമായി മറ്റെന്തെങ്കിലും പിടിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍ അങ്ങനെയൊരു വസ്തുവിനെ പറ്റി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു ഡോക്റ്ററുടെ മറുപടി. 

പിന്നീട് ഡോക്റ്ററും മില്ലറും ചേര്‍ന്ന് ഇതിന്റെ മാതൃക രൂപീകരിക്കാന്‍ തുടങ്ങി. മില്ലറും പ്രദേശത്തെ 32 നിക്ഷേപകരും 68 ലക്ഷം രൂപ മുടക്കിയാണ് സംരംഭം ആരംഭിക്കുന്നത്. ഒരു പ്രശ്‌നവുമില്ലാതെ 30 വ്യത്യസ്ത നായകളിലാണ് ലൈംഗിക അവയവങ്ങള്‍ ഡോക്റ്റര്‍ പരീക്ഷിച്ചത്. 1995 ലാണ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ലൈംഗിക അവയവം കൂട്ടിച്ചേര്‍ക്കുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ ആവശ്യക്കാര്‍ വര്‍ധിക്കുകയായിരുന്നു. 

ഉറപ്പുള്ള സിലിക്കണ്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. അതിനാല്‍ ഇവ വളരെ മൃദുലമായിരിക്കും. 11 വ്യത്യസ്ത വലിപ്പത്തിലാണ് ഇപ്പോള്‍ ലൈംഗിക അവയവം നിര്‍മിക്കുന്നത്. തങ്ങള്‍ക്ക് നിരവധി വിമര്‍ശകരുണ്ടെന്നും എന്നാല്‍ അതുപോലെ ഇത് ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നാണ് മില്ലര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com