നിങ്ങളുടെ കാമുകന്‍ എങ്ങനെയാണ് ചുംബിക്കുന്നത്? കാമുകന്റെ സ്വഭാവവും ഇതില്‍ നിന്നു മനസ്സിലാക്കാം 

ചുംബനത്തിനിടയിലും പങ്കാളിയെ ചേര്‍ത്തുപിടിക്കുന്നവര്‍ കൂടുതല്‍ കരുതലുള്ളവരാണെന്നാണ് പറയപ്പെടുന്നത്. ചിലര്‍ക്ക് കിടക്കുമ്പോഴും പങ്കാളിയെ കൈകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് ഉറങ്ങാനാണ് ഇഷ്ടം
നിങ്ങളുടെ കാമുകന്‍ എങ്ങനെയാണ് ചുംബിക്കുന്നത്? കാമുകന്റെ സ്വഭാവവും ഇതില്‍ നിന്നു മനസ്സിലാക്കാം 

നുഷ്യര്‍ പലതരത്തിലാണ് എന്നതുപോലെ ചുംബനത്തിനുമുണ്ട് എല്ലാവര്‍ക്കും അവരുടേതായ രീതികള്‍. എന്നാല്‍ ചുംബനത്തിന്റെ രീതിയില്‍ നിന്ന് വ്യക്തിയുടെ സ്വഭാവരീതിയും മനസിലാകുമോ? പറ്റുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പങ്കാളിയുടെ മനശാസ്ത്രം പഠിക്കാന്‍ ചുംബനങ്ങള്‍ സഹായിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇപ്പറഞ്ഞിരിക്കുന്നതില്‍ ഏത് രീതിയിലാണ് നിങ്ങളുടെ പങ്കാളി ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് നോക്കൂ...

ഇടവേളയിട്ട് ചുംബിക്കാനാണ് നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമെങ്കില്‍ അവര്‍ ചിന്തിക്കുന്നവരായിരിക്കും എന്നാണ് പറയപ്പെടുന്നത്. സാവധാനം തീരുമാനങ്ങളെടുക്കാനും കാര്യങ്ങളുടെ നല്ലതും ചീത്തയുമായ വശങ്ങള്‍ മനസിലാക്കിയശേഷം മുന്നോട്ടുനീങ്ങാനും ഇഷ്ടപ്പെടുന്നവര്‍. ഇത് വളരെ നല്ല ഒരു സ്വഭാവസവിശേഷതയായി കല്‍പിക്കപ്പെടുമ്പോഴും ഇതിനൊരു എതിര്‍വശം കൂടിയുണ്ട്. പങ്കാളികളില്‍ ഒരാള്‍ കൂടുതല്‍ ആക്ടീവും മറ്റെയാള്‍ എല്ലാം മന്ദഗതിയില്‍ കരുതലോടെ ചെയ്തുവരുമ്പോഴുമുള്ള വൈരുദ്ധ്യം തന്നെ കാരണം. എന്നാല്‍ ഓപ്പോസിറ്റ് പോള്‍സ് അട്രാക്റ്റ് എന്ന് പറഞ്ഞ് ഈ വാദത്തെ തള്ളികളയുന്നവരുമുണ്ട്. 

ചുംബനത്തിനിടയിലും പങ്കാളിയെ ചേര്‍ത്തുപിടിക്കുന്നവര്‍ കൂടുതല്‍ കരുതലുള്ളവരാണെന്നാണ് പറയപ്പെടുന്നത്. ചിലര്‍ക്ക് കിടക്കുമ്പോഴും പങ്കാളിയെ കൈകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് ഉറങ്ങാനാണ് ഇഷ്ടം. ചുംബിക്കുമ്പോഴും ഇവര്‍ പങ്കാളിയുടെ പിന്നിലൂടെ കൈകള്‍ ഇട്ട് ചേര്‍ത്തുനിര്‍ത്തും. 

ചിലര്‍ സംഗീതം ആസ്വദിക്കുന്നതുപോലെയാണ് ചുംബക്കുന്ന സമയത്തെയും ആസ്വദിക്കുന്നത്. ചുണ്ടുകള്‍കൊണ്ട് പ്രണയസംഗീതം പങ്കാളിയിലേക്ക് പകര്‍ന്നുനല്‍കുന്നത്ര ആഴത്തിലായിരിക്കുമത്രെ ഇവര്‍ ചുംബിക്കുന്നത്. ഇവരുടെ ശ്രദ്ധ ചുംബിക്കുന്നതില്‍ മാത്രമായിരിക്കില്ല, ചുംബനത്തിന് ചേര്‍ന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കും. നേര്‍ത്ത സംഗീതവും, കത്തിച്ചുവച്ച മെഴുകുതിരികളുമെല്ലാം ഇവര്‍ തയ്യാറാക്കിവച്ചിട്ടുണ്ടാകും. ഇത്തരം പങ്കാളികളെ ലഭിക്കുന്നവര്‍ പ്രണയത്തില്‍ ഭാഗ്യം ചെയ്തവരാണെന്നാണ് പറയപ്പെടുന്നത്. 

ചുംബിക്കാന്‍ ചെന്നിട്ട് പറ്റിക്കുന്നത് പങ്കാളികള്‍ക്കിടയില്‍ രസകരമായ മുഹൂര്‍ത്തം സമ്മാനിക്കുന്നതാണ്. പറ്റിച്ച് പങ്കാളിയുടെ ചുംബനം സ്വന്തമാക്കുന്നവരാണ് ഇവര്‍. ഇവരുടെ ചലനങ്ങള്‍ പങ്കാളിയെ ചുംബിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും. ഒരു പ്രണയിതാവിന്റെ മധുരമുള്ള ജയം എന്നാണ് ഇത്തരം ചുംബനങ്ങളെ വിശേഷിപ്പിക്കുന്നത്. 

ചുണ്ടുകള്‍ ചേര്‍ത്തുവച്ച് ചുംബിച്ചുതുടങ്ങുമ്പോള്‍ മുതല്‍ പങ്കാളികള്‍ ഒരുപോലെ കാത്തിരിക്കുന്നത് നാക്കുകള്‍ കൊണ്ടുള്ള ചലനങ്ങളായിരിക്കും. ഇത്തരക്കാരെ 'എക്‌സ്‌പ്ലോറര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. മുന്നോട്ടുള്ള കാര്യങ്ങളെകുറിച്ച് അറിയാന്‍ തീക്ഷണതയുള്ളവരായിരിക്കും ഇക്കൂട്ടര്‍. 

ചുംബിക്കുന്നതിനിടയില്‍ പങ്കാളിയുടെ ചുണ്ടുകളില്‍ കടിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതില്‍ അതിശയിക്കണ്ട. ഇത് സര്‍വസാധാരണമായ ഒന്നുമാത്രമാണ്. പങ്കാളിയോടുള്ള പാഷണ്‍ ആണ് നിങ്ങളുടെ ഈ രീതി സൂചിപ്പിക്കുന്നത്. 'നോട്ടി ലൗവര്‍', ഇങ്ങനെയാണ് ഇത്തരക്കാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. പങ്കാളിയെ എപ്പോഴും ഉത്തേജിപ്പിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. 

പ്രണയം നിസ്വാര്‍ത്ഥമാണെന്നൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും ചുംബനത്തില്‍ പലരും സ്വാര്‍ത്ഥര്‍ തന്നെയാണ്. സെല്‍ഫിഷ് ലവര്‍ എന്നാണ് ഇവരെ വിളിക്കുന്നത്. സ്വന്തം ആഗ്രഹങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്ന് ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com