യുദ്ധക്കൊതിയനായ സ്വേച്ഛാധിപതിയുടെ പേര് കുട്ടിക്ക് ഇടേണ്ട;  ബെനീറ്റോ മുസ്സോളിനി എന്ന കുട്ടിയുടേ പേര് മാറ്റണമെന്ന് മാതാപിതാക്കളോട് കോടതി

14 മാസം പ്രായമായ കുഞ്ഞിന് അവര്‍ വിളിച്ചത് യുദ്ധക്കൊതിയനായ ഭരണാധികാരിയുടെ പേരാണ്
യുദ്ധക്കൊതിയനായ സ്വേച്ഛാധിപതിയുടെ പേര് കുട്ടിക്ക് ഇടേണ്ട;  ബെനീറ്റോ മുസ്സോളിനി എന്ന കുട്ടിയുടേ പേര് മാറ്റണമെന്ന് മാതാപിതാക്കളോട് കോടതി

റോം; ബെനീറ്റോ മുസ്സോളിനി. ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി. ഈ പേര് നമ്മെ ഓര്‍മിപ്പിക്കുന്നത് തന്നെ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചാണ്. ഈ പേര് എന്നും ചേര്‍ത്തുവെക്കുന്നത് അഡോള്‍ഫ് ഹിറ്റ്‌ലറിനൊപ്പമാണ്. ഇങ്ങനെയൊരു പേര് ആരെങ്കിലും സ്വന്തം കുഞ്ഞിന് എടുമോ? ഇടുമെന്നാണ് ഇറ്റാലിയന്‍ ദമ്പതികള്‍ തെളിയിക്കുന്നത്. 14 മാസം പ്രായമായ കുഞ്ഞിന് അവര്‍ വിളിച്ചത് യുദ്ധക്കൊതിയനായ ഭരണാധികാരിയുടെ പേരാണ്. എന്നാല്‍ ഈ പേര് കുഞ്ഞിന് നല്‍കിയത് കോടതിക്ക് ഇഷ്ടപ്പെട്ടില്ല. കുഞ്ഞിന്റെ പേര് മാറ്റാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോടതി. 

കുട്ടിയുടെ പേര് വലിയ വാര്‍ത്തയായതോടെയാണ് കോടതി ഇത് ശ്രദ്ധിക്കുന്നത്. ഭാവിയില്‍ കുട്ടിക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പേരുമാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. കുട്ടിയുടെ കുടുംബപ്പേര് മുസ്സോളിനി എന്നാണ്. എന്നാല്‍ ഫാസിസ്റ്റ് ഭരണാധികാരിയുമായി കുടുംബത്തിന് ബന്ധമൊന്നുമില്ല. കുട്ടിയുടെ മുത്തശ്ശന്റെ പേരായ ബെനേറ്റോ എന്ന് കുട്ടിയെ വിളിച്ചതോടെ അവന്‍ ബെനേറ്റോ മുസ്സോളിനിയായി. 

കഴിഞ്ഞ ദിവസം മിലനിലും സമാനമായ സംഭവമുണ്ടായി. കുഞ്ഞിനിട്ട ബ്ലൂ എന്ന പേര് മാറ്റണം എന്നായിരുന്നു കോടതിയുടെ ആവശ്യം. ആ പേരില്‍ നിന്ന് കുട്ടി ആണാണോ പെണ്ണാണോ എന്ന് മനസിലാക്കാന്‍ പറ്റില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com