അടിച്ച് കോണ്‍തെറ്റി വിമാനം ഓടിക്കാനെത്തി: 245 ആളുകളുടെ ജീവനുമായി പറക്കാനിരുന്ന പൈലറ്റിനെ കയ്യോടെ പിടികൂടി

വിമാനത്തില്‍ കയറുന്ന ഓരോ യാത്രക്കാരന്റെ ജീവനും പൈലറ്റിന്റെ കൈയ്യിലാണെന്നാണ് കരുതപ്പെടുന്നത്. അത് തന്നെയാണ് ആ ജോലിയുടെ പ്രാധാന്യം നിര്‍വചിക്കുന്നതും.
അടിച്ച് കോണ്‍തെറ്റി വിമാനം ഓടിക്കാനെത്തി: 245 ആളുകളുടെ ജീവനുമായി പറക്കാനിരുന്ന പൈലറ്റിനെ കയ്യോടെ പിടികൂടി

ദ്യപിച്ച് വാഹനമോടിച്ചാല്‍ എല്ലായിടത്തും പ്രശ്മാണ്. ഇന്ത്യ ആയാലും ലണ്ടന്‍ ആയാലും പിഴ അടക്കേണ്ടി വരും. പക്ഷേ മദ്യപിച്ച് വിമാനം ഓടിച്ചാല്‍ കളി മാറില്ലേ. അതിന്റെ കാരണം, വിമാനാപകടങ്ങള്‍ മറ്റ് വാഹനാപകടങ്ങള്‍ പോലെയല്ല. യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമേ പലപ്പോഴും ലഭിക്കാറുള്ളൂ. 

വിമാനത്തില്‍ കയറുന്ന ഓരോ യാത്രക്കാരന്റെ ജീവനും പൈലറ്റിന്റെ കൈയ്യിലാണെന്നാണ് കരുതപ്പെടുന്നത്. അത് തന്നെയാണ് ആ ജോലിയുടെ പ്രാധാന്യം നിര്‍വചിക്കുന്നതും. ഒരു ചെറിയ അശ്രദ്ധ പോലും പൈലറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അപ്പോഴാണ് മദ്യപിച്ച് വിമാനം പറത്താന്‍ കൂളായി ഒരു പൈലറ്റ് എത്തുന്നത്.


ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിലാണ് ജപ്പാന്‍ എയലൈന്‍സ് പൈലറ്റിനെ സുരക്ഷാ വിഭാഗം കൈയ്യോടെ പിടികൂടിയത്. കസുതോഷി ജിസുകവയാണ് കുറ്റക്കാരന്‍. പൈലറ്റുമാര്‍ക്ക് മദ്യപിക്കാവുന്നതിന്റെ പത്ത് മടങ്ങ് അധികം ആല്‍ക്കഹോളാണ് പിടിക്കപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ഹിത്രൂവില്‍ നിന്ന് ടോക്യോയിലേക്കുളള ജെഎല്‍44 വിമാനം പറക്കാന്‍ 50 മിനിറ്റ് മാത്രം ശേഷിക്കെയാണ് ജിസുകവ അനുവദനീയമായതിന്റെ പത്ത് മടങ്ങ് അധികം മദ്യപിച്ചതായി കണ്ടെത്തിയത്. വിമാനത്തിലേക്കുളള ജീവനക്കാരുമായി വന്ന ക്രൂ ബസിന്റെ ഡ്രൈവറാണ് മദ്യത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്. ഇദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു.  താനടക്കം 245 പേരുമായി വിമാനം പറത്താനാണ് മൂക്കറ്റം മദ്യപിച്ച് ജിസുകവ എത്തിയത്.

നൂറ് മില്ലി രക്തത്തില്‍ 20 മില്ലിഗ്രാം ആല്‍ക്കഹോള്‍ മാത്രമേ പൈലറ്റിന്റെ ശരീരത്തില്‍ പാടുളളൂ. എന്നാല്‍ ജിസുകവയുടെ രക്തത്തില്‍ 189 മില്ലിഗ്രാം ആല്‍ക്കഹോള്‍ അംശം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29ന് കേസില്‍ കോടതി വാദം കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com