ഒരു ദിവസത്തേക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായി പരി; അംഗീകാരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്

ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തി പരിയെന്ന 22 കാരി പെണ്‍കുട്ടി ഒരു ദിവസത്തേക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണറായി. പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്ത്യയെന്ന സംഘടനയാണ് 
ഒരു ദിവസത്തേക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായി പരി; അംഗീകാരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്

ജംഷഡ്പൂര്‍ : ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തി പരിയെന്ന 22 കാരി പെണ്‍കുട്ടി ഒരു ദിവസത്തേക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണറായി. പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്ത്യയെന്ന സംഘടനയാണ് ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ അവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ പരിയെ കണ്ടെത്തിയത്. അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തോട് അനുബന്ധിച്ച് യുഎന്‍ നടത്തിയ പരിപാടിയില്‍ വിജയിയായതോടെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷനെ ഒരു ദിവസത്തേക്ക് നയിക്കാനുള്ള ചുമതല പരിയെ തേടിയെത്തുകയായിരുന്നു.

സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചതിനാണ് പരിയെ അനുമോദിച്ചതെന്ന് യുഎന്‍ അറിയിച്ചു. റാഞ്ചി സ്വദേശിയായ പരി ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള യുഎന്‍ പ്രതിനിധികള്‍ ഓരോ ദിവസങ്ങളിലായി ഹൈകമ്മീഷണര്‍ സ്ഥാനം വഹിച്ചു. യുഎന്‍ പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷണറാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്ക് താനൊരു പ്രചോദനമായി മാറുമെന്നും പരി സന്തോഷം പ്രകടിപ്പിച്ചു.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ നക്‌സലിസത്തിനും അവരുടേതായ വിശ്വാസങ്ങള്‍ക്കും എതിരായ നിലപാട് ആളുകള്‍ക്ക് കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. ശരിതെറ്റുകളെ കുറിച്ച് തിരിച്ചറിവുണ്ടാകുന്നതിന് കുട്ടികളെ വിദ്യാഭ്യാസം സഹായിക്കും. അതോടെ മാത്രമേ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാകൂവെന്നും പരി പറയുന്നു.

ഗ്രാമത്തിലെ അപരിഷ്‌കൃത മേഖലകളില്‍ താമസിക്കുന്ന കുട്ടികൡലേക്ക് കൂടി വിദ്യാഭ്യാസം അടിയന്തരമായി എത്തിച്ചാല്‍ മാത്രമേ നക്‌സലുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനാവൂ എന്നാണ് പരിയുടെ വിശ്വാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com