എന്‍ജിനിയറും ഡോക്ടറുമൊന്നുമാകണ്ട, മക്കള്‍ അധ്യാപകരായാല്‍ മതി; രാജ്യത്ത് പകുതിയിലധികം മാതാപിതാക്കളുടെയും ആഗ്രഹം ഇതാണ് 

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ സര്‍വെ നടത്തിയെങ്കിലും ആധ്യാപനത്തോട് ഏറ്റവുമധികം പ്രിയം ഇന്ത്യക്കാരിലാണെന്ന് കണ്ടെത്തുകയായിരുന്നു
എന്‍ജിനിയറും ഡോക്ടറുമൊന്നുമാകണ്ട, മക്കള്‍ അധ്യാപകരായാല്‍ മതി; രാജ്യത്ത് പകുതിയിലധികം മാതാപിതാക്കളുടെയും ആഗ്രഹം ഇതാണ് 

ക്കള്‍ ഭാവിയില്‍ അധ്യാപകരായി കാണണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഏറ്റവുമധികം ഉള്ളത് ഇന്ത്യയിലാണെന്ന് പഠനം. ആഗോള തലത്തില്‍ നടത്തിയ പുതിയ പഠനമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരില്‍ പകുതിയിലധികവും മക്കളെ ആധ്യാപകരാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് പഠനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ലോകത്തെ 35ഓളം രാജ്യങ്ങളില്‍ അധ്യാപകരെക്കുറിച്ചുള്ള സാമൂഹിക വിലയിരുത്തലുകള്‍ മനസിലാക്കാന്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. രാജ്യത്ത് 54ശതമാനം പേരാണ് ഭാവിയില്‍ തങ്ങളുടെ മക്കളെ അധ്യാപകരായി കാണണമെന്നാണ് താത്പര്യമെന്ന് തുറന്നുപറഞ്ഞത്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ സര്‍വെ നടത്തിയെങ്കിലും ആധ്യാപനത്തോട് ഏറ്റവുമധികം പ്രിയം ഇന്ത്യക്കാരിലാണെന്ന് കണ്ടെത്തുകയായിരുന്നു. 

മക്കള്‍ അധ്യാപരായി കാണണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഏറ്റവും കുറവുള്ളത് റഷ്യയിലാണ്. ആറ് ശതമാനം പേര്‍ മാത്രമാണ് റഷ്യയില്‍ മക്കളെ അധ്യാപകരാക്കാന്‍ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷുകാരില്‍ 23ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ആഗ്രഹം ഉളളത്. അധ്യാപകര്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നവരാണെന്ന് ഇന്ത്യയില്‍ 77ശതമാനം ആളുകള്‍ ചിന്തിക്കുന്നതായും സര്‍വെയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഏറ്റവുമധികം ഉള്ളത് ചൈനയിലാണ് (81ശതമാനം). ഈ വിഭാഗത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ 10ല്‍ 7.11 ആളുകളും രാജ്യത്തെ വിദ്യാഭ്യാസ സമ്പദായത്തില്‍ വിശ്വസിക്കുന്നവരാണെന്നും സര്‍വെയില്‍ തെളിഞ്ഞു. 

35 രാജ്യങ്ങളില്‍ സര്‍വെ നടത്തി തയ്യാറാക്കിയ ഗ്ലോബല്‍ ടീച്ചര്‍ സ്റ്റാറ്റസ് ഇന്‍ഡെക്‌സ് 2018ല്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണ്. ചൈനയാണ് ലിസ്റ്റില്‍ ഒന്നാമത്. ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ സ്ഥാനക്കാര്‍ ബ്രസീലാണ്. അഞ്ചു വര്‍ഷം മുന്‍പ് ഇതേ സര്‍വെ നടത്തിയപ്പോള്‍ അധ്യാപകരുടെ നിലവാരതകര്‍ച്ചയെക്കുറിച്ച് തെളിവുകള്‍ സഹിതം വിശദീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഗ്ലോബര്‍ ടീചര്‍ പ്രൈസ് അടക്കം അവതരിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com