ലേസ് വെച്ച അടിവസ്ത്രം ധരിച്ചു, 17 കാരിയെ പീഡിപ്പിച്ചയാളെ വെറുതെവിട്ടു; കോടതി വിധിക്കെതിരേ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം

വസ്ത്രധാരണം പീഡിപ്പിക്കാനുള്ള അനുവാദമല്ല എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം ശക്തമാകുന്നത്
ലേസ് വെച്ച അടിവസ്ത്രം ധരിച്ചു, 17 കാരിയെ പീഡിപ്പിച്ചയാളെ വെറുതെവിട്ടു; കോടതി വിധിക്കെതിരേ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം


17 കാരിയുടെ അടിവസ്ത്രം തെളിവാക്കി പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അയര്‍ലന്‍ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി ലേസ് വെച്ച അടിവസ്ത്രമാണ് ധരിച്ചതെന്നും അതാണ് പീഡനത്തിന് കാരണമായതെന്നും പറഞ്ഞുകൊണ്ട് പീഡനക്കേസ് പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരേ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്വന്തം അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഐറിഷ് കോടതിയാണ് 17 കാരിയെ പീഡിപ്പിച്ച കുറ്റത്തിന് 27 കാരനെ വെറുതെവിട്ടത്. ഇയാളുടെ പേരില്‍ തെറ്റില്ലെന്നു പറഞ്ഞായിരുന്നു കേസ് അവസാനിപ്പിച്ചത്. ഇതിന് തെളിവായി എടുത്തത് പെണ്‍കുട്ടിയുടെ അടിവസ്ത്രവും. മുന്നില്‍ ലേയ്‌സ് വെച്ച അടിവസ്ത്രം ധരിച്ചതുകൊണ്ടാണ് പീഡനം നടന്നത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് കണക്കിലെടുത്താണ് കോടതി കേസ് അവസാനിപ്പിച്ചത്. 

എന്തായാലും റേപ്പ് കേസ് ഇപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നതാണ് വിധിയെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇതിന് എതിരായാണ് വസ്ത്രധാരണം പീഡിപ്പിക്കാനുള്ള അനുവാദമല്ല എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം ശക്തമാകുന്നത്.

ഞാനും ലേയ്‌സ് വെച്ച അടിവസ്ത്രമാണ് ധരിക്കുന്നതെന്നും എന്നുവെച്ച് ഇത് പീഡിപ്പിക്കാനുള്ള അനുവാദമല്ലെന്നുമാണ് ഒരു യുവതി പറയുന്നത്. ഏത് തരത്തിലുള്ള അടിവസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല അടിവസ്ത്രങ്ങളുമായി തെരുവിലും പ്രതിഷേധം നടക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com