സാനിട്ടറി നാപ്കിന്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു: ലഹരിക്കുവേണ്ടിയാണ് ഇത് കുടിക്കുന്നത്

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിട്ടറി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ പാഡുകള്‍ പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കുന്നത്.
സാനിട്ടറി നാപ്കിന്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു: ലഹരിക്കുവേണ്ടിയാണ് ഇത് കുടിക്കുന്നത്

പയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിട്ടറി പാഡ് ലഹരിക്കായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇന്‍ന്തോനേഷ്യയിലാണ് സംഭവം. ഇന്‍ന്തോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ഡെയിലിമെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജക്കാര്‍ത്തായില്‍ നിരവധി കൗമാരക്കാരെ സാനിറ്ററിപാഡ് ഉപയോഗിച്ച് തയാറാക്കിയ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്താതയും വാര്‍ത്തയുണ്ട്. 

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിട്ടറി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ പാഡുകള്‍ പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തില്‍ പറക്കുന്നതിന് സമാനമായ വിഭ്രമകരമായ അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ഇന്‍ന്തോനേഷ്യന്‍ നാഷ്ണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ട്. 

ജക്കാര്‍ത്ത പോസ്റ്റ്, ജവ പോസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായതുമൂലം നിരവധി കൗമാരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കവറില്‍ നിന്ന് പുറത്തെടുത്ത പാഡ് ഒരു മണിക്കുര്‍ തിളപ്പിച്ച ശേഷം പാഡ് പിഴിഞ്ഞ് അതിലെ വെള്ളം പൂര്‍ണ്ണമായും ഒരു പാത്രത്തിലേയ്ക്ക് മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഈ വെള്ളം തണുപ്പിച്ച  ശേഷമാണ് ഉപയോഗിക്കുന്നത്. ദിവസവും മൂന്നു നേരം ഈ വെള്ളം ലഹരിയായി ഉപയോഗിക്കുന്നു. ഇന്‍ന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com