'മീന്‍ പിടിക്കാന്‍ ജിപിഎസ് എന്തിനാ? കടലമ്മ ചതിക്കില്ല' ; രാജ്യത്തെ ആദ്യ വനിതാ മത്സ്യബന്ധനത്തൊഴിലാളി ഇതാ ചാവക്കാടുണ്ട്

'മീന്‍ പിടിക്കാന്‍ ജിപിഎസ് എന്തിനാ? കടലമ്മ ചതിക്കില്ല' ; രാജ്യത്തെ ആദ്യ വനിതാ മത്സ്യബന്ധനത്തൊഴിലാളി ഇതാ ചാവക്കാടുണ്ട്

ആഴക്കടലും തിരമാലകളുമൊന്നും കെ സി രേഖയെന്ന 45 കാരിയായ വീട്ടമ്മയെ ഭയപ്പെടുത്തുന്നതേയില്ല. നേരം പരപരാന്ന് വെളുത്ത് വരുന്നതിന് മുമ്പ് ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം അവരും ബോട്ടില്‍ പോകും, മത്സ്യബന്ധനത്തിന്

ഴക്കടലും തിരമാലകളുമൊന്നും കെ സി രേഖയെന്ന 45 കാരിയായ വീട്ടമ്മയെ ഭയപ്പെടുത്തുന്നതേയില്ല. നേരം പരപരാന്ന് വെളുത്ത് വരുന്നതിന് മുമ്പ് ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം അവരും ബോട്ടില്‍ പോകും, മത്സ്യബന്ധനത്തിന്. രാജ്യത്ത് തന്നെ ലൈസന്‍സുള്ള ആദ്യത്ത വനിതാ മത്സ്യബന്ധനത്തൊഴിലാളിയാണ് ചാവക്കാട് സ്വദേശിയായ രേഖ.
 
 വടക്ക്‌നോക്കി യന്ത്രത്തിന്റെയോ, ജിപിഎസിന്റെയോ സഹായമില്ലാതെയാണ് ഇവരുടെ മത്സ്യബന്ധനം. പത്ത് വര്‍ഷമായി കടലില്‍ പോകാന്‍ തുടങ്ങിയിട്ടെന്നും ലൈഫ് ജാക്കറ്റില്ലെങ്കിലും കടലമ്മ ചതിക്കില്ലെന്നുമാണ് നാല് മക്കളുടെ അമ്മയായ രേഖ പറയുന്നത്. ഭര്‍ത്താവിന്റെ കൂടെ വള്ളത്തില്‍ പോയിരുന്ന രണ്ട് പേര്‍ കൂലി മുടങ്ങിയതോടെ വരവ് നിര്‍ത്തി. ഉപജീവനത്തിന് മറ്റ് മാര്‍ഗ്ഗമില്ലാതെ വന്നതോടെയാണ് രേഖ ഭര്‍ത്താവിനൊപ്പം കടലില്‍ പോകാന്‍ തുടങ്ങിയത്. കടലില്‍ പോയി കൊണ്ടുവരുന്ന മീന്‍ രാവിലെ രേഖ തന്നെയാണ് സമീപത്തെ ചന്തയിലെത്തിച്ച് വില്‍പ്പന നടത്തുന്നത്.

 (ചിത്രം:  കെ കെ മുസ്തഫ)
 

ലൈസന്‍സോടു കൂടി മത്സ്യബന്ധനം നടത്തുന്ന രേഖയ്ക്ക് കേന്ദ്ര ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.  കായലുകളിലും മറ്റും സ്ത്രീകള്‍ മീന്‍പിടിക്കാനിറങ്ങാറുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനത്തിന് മറ്റാരും ഇറങ്ങി ഇതുവരെ കണ്ടിട്ടില്ലെന്നാണ് സിഎംഎഫ്ആര്‍ഐ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com