വിവാഹത്തിന് മുന്‍പെ ആദ്യരാത്രി; വീഡിയോ വൈറല്‍

വിവാഹത്തിന് മുന്‍പെ ആദ്യരാത്രി; വീഡിയോ വൈറല്‍

ചിരിക്കാതെ കണ്ടിരിക്കാനാവില്ല ഈ 'സേവ് ദ് ഡേറ്റ് വിഡിയോ'.

വിവാഹത്തിന് മുന്‍പെ ആദ്യരാത്രിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നാവില്‍ വിരിയുക ഒരു പുഞ്ചരിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്രത്തോളം വരെയെത്തിയെന്നതാണ് സേവ് ദ് ഡേറ്റ് വിഡിയോ കാണിക്കുന്നത്. ഡിസംബര്‍ 29ന് വിവാഹിതരാകുന്ന അര്‍ജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടലന്‍ സേവ് ദ് ഡേറ്റ് വിഡിയോ തയാറാക്കിയത്. അലങ്കരിച്ച മുറിയില്‍ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകന്‍. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നില്‍ക്കുന്ന നായകന്റെ മുന്‍പിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. സെറ്റ് മുണ്ടുടുത്ത്, കയ്യില്‍ പാല്‍ ഗ്ലാസുമായി നാണത്തോടെ തന്നെ.

മുന്‍പില്‍ നില്‍ക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ഭയം. പേടിച്ചു നില്‍ക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ബാത്ത് റൂമിലെ സ്വപ്നത്തില്‍നിന്ന് നായകന്‍ ഞെട്ടി ഉണരുന്നു. ചിരിക്കാതെ കണ്ടിരിക്കാനാവില്ല ഈ 'സേവ് ദ് ഡേറ്റ് വിഡിയോ'. ശ്രീലക്ഷ്മിയുടെ ഗംഭീര പ്രകടനമാണ് ഈ  വിഡിയോയുടെ പ്രത്യേകത.

മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്. വൈകുന്നേരം അഞ്ചു മണിയോടു കൂടി ഷൂട്ടിങ് തുടങ്ങി. ടീ ക്ലബ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥനായ രഞ്ജിത്ത് ആര്‍. നായരുടേതായിരുന്നു ആശയം. ''എല്ലാവര്‍ക്കും ആദ്യ രാത്രിയെ കുറിച്ച് സങ്കല്പങ്ങളുണ്ടായിരിക്കും, പ്രത്യേകിച്ച വിവാഹനിശ്ചയം കഴിഞ്ഞവര്‍ക്ക്. അത് വളരെ രസകരമായി അവതരിപ്പിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. ആളുകള്‍ മോശം പറയരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ വിഡിയോ കണ്ട് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് രജ്ഞിത് പറയുന്നു.

അര്‍ജുന് ജോലി സ്ഥലത്തേക്കു തിരിച്ചു പോകേണ്ടതിനാല്‍ വേഗം തീര്‍ക്കണമായിരുന്നു. എങ്കിലും സമയപരിധിയില്‍ നിന്ന് മികച്ച രീതിയില്‍ ചിത്രീകരിച്ചു. വീട്ടുടമസ്ഥരുടെ സഹകരണമാണ് വിഡിയോ ഇത്രയും മികച്ചതാവാന്‍ കാരണമെന്നും രഞ്ജിത്ത് പറയുന്നു. വിഡിയോയുടെ അവസാനഭാഗത്ത് അഭിനയിച്ചത് ആ വീട്ടിലെ അംഗങ്ങളിലൊരാളാണ്. നാല് പേരുടെ സംഘമാണ് ഷൂട്ട് ചെയ്തത്. വിഡിയോയുടെ ഡിഒപി നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ മാത്യുവാണ്. അസിസ്റ്റന്റ് ക്യാമറമാന്‍ നിതീഷ് വിദ്യാധര്‍, എഡിറ്റിങ്ങ് അഭിജിത്ത് ജോസഫ്, കളറിംഗ് ബിബിന്‍ പോള്‍ സാമുവല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com