കുഞ്ഞുണ്ടാവാന്‍ അച്ഛന്‍ വേണ്ട, രണ്ട് അമ്മമാര്‍ തന്നെ ധാരാളം; ലോകത്തെ ഞെട്ടിച്ച് എലിക്കുഞ്ഞുങ്ങളുടെ ജനനം

രണ്ട് അച്ഛന്മാരില്‍ നിന്ന് എലിക്കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കിലും അതിന് രണ്ട് ദിവസത്തെ ആയുസേ ഉണ്ടായിരുന്നൊള്ളൂ
കുഞ്ഞുണ്ടാവാന്‍ അച്ഛന്‍ വേണ്ട, രണ്ട് അമ്മമാര്‍ തന്നെ ധാരാളം; ലോകത്തെ ഞെട്ടിച്ച് എലിക്കുഞ്ഞുങ്ങളുടെ ജനനം

നി അച്ഛന്‍ വേണമെന്നില്ല കുഞ്ഞുണ്ടാവാന്‍ രണ്ട് അമ്മ മതിയാവും. ചൂണ്ടിക്കാട്ടാന്‍ അച്ഛനില്ലാതെ രണ്ട് അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞന്‍ എലികളാണ് അത്ഭുതമായി മാറിയിരിക്കുന്നത്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷകരാണ് ഈ ദിവ്യ ജനനത്തിന് പിന്നില്‍. മൂല കോശങ്ങളുടേയും ജനറ്റിക് എഡിറ്റിങ് ടെക്‌നിക്‌സും ഉപയോഗിച്ചാണ് ഗവേഷകര്‍ അത്ഭുത എലികള്‍ക്ക് ജന്മം നല്‍കിയത്. അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ വളരെ ആരോഗ്യത്തോടെയിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

രണ്ട് അച്ഛന്മാരില്‍ നിന്ന് എലിക്കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കിലും അതിന് രണ്ട് ദിവസത്തെ ആയുസേ ഉണ്ടായിരുന്നൊള്ളൂ. 12 കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ രണ്ടെണ്ണം മാത്രമാണ് 48 മണിക്കൂര്‍ അതിജീവിച്ചത്. എന്തായാലും എല്‍ജിബിടി സമൂഹത്തിന് ഈ വാര്‍ത്ത ആവേശം പകരുന്നതാണ്. സ്വന്തം പങ്കാളികളില്‍ നിന്ന് കുട്ടികളെ ജനിപ്പിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. എന്നാല്‍ ഇത് മനുഷ്യനില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും കാത്തിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ജനറ്റിക് ഡിലീഷനിലൂടെ ഹാപ്ലോയ്ഡ് എബ്രിയോണിക് സ്‌റ്റെം സെല്‍സിന്റെ സഹായത്തില്‍ രണ്ട് ആണ്‍ എലികളില്‍ നിന്നും രണ്ട് പെണ്‍ എലികളില്‍ നിന്നും സാധാരണ എലികള്‍ ജനിക്കുമോ എന്ന അന്വേഷണമാണ് അത്ഭുത എലിയുടെ ജനനത്തിലേക്ക് നയിച്ചത്. ഇതിനു മുന്‍പ് പ്രത്യുല്‍പ്പാദനത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരെണ്ണം ആദ്യമായിട്ടാണ്. 

സസ്തനികളില്‍ മാത്രം എന്താണ് ലൈംഗിക പ്രത്യുല്‍പ്പാദനം നടക്കുന്നു എന്ന ചോദ്യത്തില്‍ നിന്നാണ് പഠനം ആരംഭിച്ചത് എന്നാണ് യൂണിവേഴ്‌സിറ്റിയിലെ ക്വി സൗ പറയുന്നത്. ഗവേഷണത്തിലൂടെ അത് സാധ്യമാകുമെന്ന് കാണിച്ചുതന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഉരകങ്ങളും ഉഭയജീവികളും മത്സ്യങ്ങളും സ്വവര്‍ഗത്തില്‍ നിന്ന് തന്നെ പ്രത്യുല്‍പ്പാദനം സാധ്യമാണ്. എന്നാല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായമുണ്ടായാലും സസ്തനികളില്‍ ഇത് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. 

ക്രോമസോമുകളും ഒരു അമ്മയില്‍ നിന്നുള്ള ഡിഎന്‍എയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹാപ്ലോയ്ഡ് എബ്രിയോണിക് സ്‌റ്റെം സെല്‍സിന്റെ സഹായത്തിലാണ് എലിയെ ജനിപ്പിച്ചത്. ജനിറ്റല്‍ ഡിലീറ്റിങ് ടെക്‌നോളജിയും ഇതിനായി ഉപയോഗിച്ചു. മറ്റൊരു അമ്മയില്‍ നിന്ന് അണ്ഡത്തിലേക്ക് ബ്രൂണങ്ങള്‍ കയറ്റുകയായിരുന്നു. 210 ബ്രൂണത്തില്‍ നിന്ന് 29 ജീവനുകളാണ് ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. ഇവയെല്ലാം സാധാരണ എലികളാണ്. കൗമാരകാലം പിന്നിട്ട എലികള്‍ക്ക് കുഞ്ഞുങ്ങളും ജനിച്ചു. എന്നാല്‍ പുരുഷന്മാരിലുണ്ടായ കുഞ്ഞുങ്ങള്‍ എല്ലാം അല്‍പ്പജീവനുകളായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com