യേ..യേ..യേ.. കുട്ടികള്‍ക്ക് ഇത്രയും ക്യൂട്ടാകാന്‍ പറ്റ്വോ

പിങ്ക് ടൗവലും ചുറ്റി അച്ഛനുമൊത്ത് കണ്ണാടിയില്‍ നോക്കിയാണ് ഏറെ രസകരമായി പാട്ടിനൊത്ത് ചുണ്ടനക്കുന്നത്.
യേ..യേ..യേ.. കുട്ടികള്‍ക്ക് ഇത്രയും ക്യൂട്ടാകാന്‍ പറ്റ്വോ

ണ്ടു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കി 'ലിപ് സിങ്ക്' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അച്ഛനൊത്ത് മറൂണ്‍ 5 ബാന്റിന്റെ 'ഗേള്‍സ് ലൈക്ക് യൂ' എന്ന ഗാനത്തിനാണ് ഈ കുഞ്ഞു സുന്ദരി ചുണ്ടനക്കിയത്. പിങ്ക് ടൗവലും ചുറ്റി അച്ഛനുമൊത്ത് കണ്ണാടിയില്‍ നോക്കിയാണ് ഏറെ രസകരമായി പാട്ടിനൊത്ത് ചുണ്ടനക്കുന്നത്.

രണ്ട് വയസുകാരി മൈലയാണ് ഒരുപാട് പേരുടെ സ്‌നേഹം പിടിച്ച് പറ്റുന്നത്. കൗതുകകരമായ ഈ രംഗം കുട്ടിയുടെ അമ്മ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും പങ്കുവയ്ക്കുകയായിരുന്നു. നിമിഷങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു ഈ വീഡിയോ. മിക്കവരുടെയും വാട്‌സ്ആപ് സ്റ്റാറ്റസ് ആയും ഫേസ്ബുക്ക് സ്റ്റോറിയായുമെല്ലാം മൈല ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ്. 

ലക്ഷക്കണക്കിന് ആളുകള്‍ പങ്കുവച്ച വീഡിയോ അവസാനം മറൂണ്‍ 5ലെ പ്രധാന ഗായകനായ ആഡം ലെവിനും, മറൂണ്‍ 5 ബാന്റും പങ്കുവച്ചു. സമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്ന ഈ ചുണ്ടനക്കല്‍ 'ലിപ് സിങ്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com