നാലു വയസുകാരിയുടെ മുഖം സിംഹം വലിച്ചു കീറി, സംഭവം സര്‍ക്കസിനിടെ 

ഷോ അവസാനിക്കവെ സിംഹം കുട്ടിയെ കൈകളുപയോഗിച്ച് വലിച്ച് റിങ്ങിലേക്കിടാന്‍ ശ്രമിക്കുകയായിരുന്നു
നാലു വയസുകാരിയുടെ മുഖം സിംഹം വലിച്ചു കീറി, സംഭവം സര്‍ക്കസിനിടെ 

മോസ്‌കോ: സര്‍ക്കസ് ഷോ നടക്കുന്നതിന് ഇടയില്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാല് വയസുകാരിയെ സിംഹം ആക്രമിച്ചു. കാണികള്‍ക്ക് മുന്നില്‍ സുരക്ഷാ വലയം ഉണ്ടായിരുന്നു എങ്കിലും ഷോ അവസാനിക്കവെ സിംഹം കുട്ടിയെ കൈകളുപയോഗിച്ച് വലിച്ച് റിങ്ങിലേക്കിടാന്‍ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മുഖത്താണ് കൂടുതലും പരിക്ക്.വന്യമൃഗങ്ങളെ സര്‍ക്കസിനും മറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമം കര്‍ക്കശമല്ലാത്തതിനാല്‍ റഷ്യയില്‍ ഇത്തരം അപകടങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഉസ്‌പെന്‍സ്‌കോയെ ഗ്രാമത്തില്‍ നടന്ന സര്‍ക്കസ് ഷോയ്ക്കിടയിലായിരുന്നു ഇപ്പോള്‍ അപകടം നടന്നത്. 

ചെറിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കസ് ഷോയായിരുന്നു ഇവിടെ നടന്നത്. സിംഹത്തിനൊപ്പം പെര്‍ഫോമേഴ്‌സ് ഒപ്പമുണ്ടായിരുന്നു എങ്കിലും പൊടുന്നനെ കാണികള്‍ക്ക് ഇടയിലേക്ക് ഓടിക്കയറിയ സിംഹത്തെ നിയന്ത്രിക്കാന്‍ അവര്‍ക്കായില്ല. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com