ഉത്തരധ്രുവത്തില്‍ ധ്രുവക്കരടി മാത്രമല്ല, ദേ ഒരു മലയാളിയുമുണ്ട്

ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി കഥയിലാണെങ്കില്‍ ദാ ധ്രുവക്കരടികളുടെ നാട്ടില്‍ മലയാളം പറഞ്ഞൊരാള്‍ ഉണ്ട്. ലോകമെങ്ങുമുള്ള മലയാളികളെ കോര്‍ത്തിണക്കിയുള്ള മലയാളം മിഷന്റെ പരിപാടിയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ്
ഉത്തരധ്രുവത്തില്‍ ധ്രുവക്കരടി മാത്രമല്ല, ദേ ഒരു മലയാളിയുമുണ്ട്

ന്ദ്രനില്‍ ചായക്കടയിട്ട മലയാളി കഥയിലാണെങ്കില്‍ ദാ ധ്രുവക്കരടികളുടെ നാട്ടില്‍ മലയാളം പറഞ്ഞൊരാള്‍ ഉണ്ട്. ലോകമെങ്ങുമുള്ള മലയാളികളെ കോര്‍ത്തിണക്കിയുള്ള മലയാളം മിഷന്റെ പരിപാടിയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് പാലക്കാടുകാരന്‍ രോഹിത് ജയചന്ദ്രന്‍.

ഉത്തരധ്രുവത്തിന് 1000 കിലോമീറ്റര്‍ അകലെയാണ് മറൈന്‍ എഞ്ചിനീയറായ രോഹിത് താമസിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകമെങ്ങും നടക്കുന്ന 'മലയാളദിന'ത്തില്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിയാണ് രോഹിത് പങ്കു ചേരുന്നത്. പരിപാടിക്ക് പിന്തുണയര്‍പ്പിച്ച് ഉത്തരധ്രുവത്തില്‍ നിന്നുള്ള സെല്‍ഫി വരെ രോഹിത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ധ്രുവക്കരടികളെ കാണാമെന്ന മോഹവുമായി ലോങ്ഇയര്‍ബന്നില്‍ ഉപരിപഠനത്തിന് ചേര്‍ന്ന രോഹിതിന് ആ സ്വപ്‌നം മാത്രം ഇതുവരെ സാധിക്കാനായില്ല.3000 പേര്‍ മാത്രമാണ് രോഹിതിന്റെ ഗ്രാമത്തിലുള്ളത്. മനുഷ്യരെക്കാള്‍ കൂടുതല്‍ കരടികളായതിനാല്‍ പുറത്തിറങ്ങുന്നത് വളരെ ശ്രദ്ധിച്ചാണെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു.

കവി കെ സച്ചിദാനന്ദനാണ് ഭാഷാ പ്രതിജ്ഞ തയ്യാറാക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ പരിപാടിയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com