നേഹല്‍ ബോളിവുഡിലേയ്ക്കില്ല; സിവില്‍ സര്‍വീസ് സ്വപ്നങ്ങളുമായി സൗന്ദര്യ റാണി നേഹല്‍  

ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും നേഹലാണ്
നേഹല്‍ ബോളിവുഡിലേയ്ക്കില്ല; സിവില്‍ സര്‍വീസ് സ്വപ്നങ്ങളുമായി സൗന്ദര്യ റാണി നേഹല്‍  

സൗന്ദര്യമത്സരങ്ങളില്‍ ടൈറ്റില്‍ വിജയങ്ങള്‍ക്ക് ശേഷം നേരെ സിനിമയിലേക്ക് തിരിയുന്ന പതിവ് രീതി മാറ്റിക്കുറിക്കുകയാണ് ഈ വര്‍ഷത്തെ മിസ് ദിവ മിസ് യൂണിവേഴ്‌സ് 2018 വിജയി നേഹല്‍ ചുടസമാ. ഇന്ത്യന്‍ സിവില്‍ സര്‍വീസ് രംഗത്തേക്ക് ചുവടുവയ്ക്കാനാണ് ഈ മിടുക്കി ലക്ഷ്യമിടുന്നത്.. നിലവില്‍ ബോളിവുഡ് പ്ലാനുകളൊന്നുമില്ലെന്നും ലക്ഷ്യം സിവില്‍ സര്‍വീസാണെന്നുമാണ് നേഹലിന്റെ വാക്കുകള്‍. ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും നേഹലാണ്. 

ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്നുവരുന്ന നേഹലിന് മോഡലിങ് രംഗം അത്ര പരിചിതമായിരുന്നില്ല. തന്റെ കുടുംബത്തില്‍ നിന്ന് ഇത്തരം ഒരു മേഖല തിരഞ്ഞെടുക്കുന്ന ആദ്യത്തെ വ്യക്തിയാണ് താനെന്ന് നേഹല്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 13-ാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട നേഹലിന് പിന്നീട് തന്റെ സ്പനം പിന്തുടരുക അത്ര എളുപ്പമായിരുന്നില്ല. അച്ഛന്റെ സമ്മതം വാങ്ങുന്നതായിരുന്നു ഏറെ പ്രയാസകരമെന്ന് നേഹല്‍ പറയുന്നു. എന്നാല്‍ താന്‍ മോഡലിങ് തുടങ്ങിയതിന് ശേഷം എപ്പോഴും തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതും തന്നെക്കുറിച്ച് ഏറെ അഭിമാനിക്കുന്നതും അച്ഛനാണെന്നാണ് നേഹലിന്റെ വാക്കുകള്‍. 

22കാരിയായ നേഹല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരം ഡിസംബറില്‍ ബാങ്കോക്കിലാണ് നടക്കുന്നത്. ഫിറ്റ്‌നസ്, അത്‌ലറ്റിക്‌സ്, നൃത്തം, പാചകം എന്നിവയാണ് നേഹലിന്റെ ഹോബികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com