മിസ് ഇംഗ്ലണ്ട് ഫൈനല്‍ മത്സരത്തില്‍ ഹിജാബ് അണിഞ്ഞ് വേദിയിലെത്താനൊരുങ്ങി മത്സരാര്‍ഥി 

20കാരിയായ മുസ്ലീം യുവതി സാറാ ഇഫ്‌തേക്കറാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച് റാംപിലെത്തുന്നത്
മിസ് ഇംഗ്ലണ്ട് ഫൈനല്‍ മത്സരത്തില്‍ ഹിജാബ് അണിഞ്ഞ് വേദിയിലെത്താനൊരുങ്ങി മത്സരാര്‍ഥി 

മിസ് ഇംഗ്ലണ്ട് സൗന്ദര്യ മത്സര വേദിയില്‍ ആദ്യമായി ഹിജാബ് ധരിച്ച് മത്സരാര്‍ത്ഥി വേദിയിലെത്തുന്നു. 20കാരിയായ മുസ്ലീം യുവതി സാറാ ഇഫ്‌തേക്കറാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച് റാംപിലെത്തുന്നത്. 

ഇതുവരെയുള്ള മിസ് ഇംഗ്ലണ്ട് മത്സരങ്ങളില്‍ ആദ്യ റൗണ്ടുകളില്‍ മത്സരാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫൈനല്‍ റൗണ്ടില്‍ ഹിജാബ് ധരിക്കുനന മത്സരാര്‍ത്ഥി സാറയാണ്. നിയമ വിദ്യാര്‍ത്ഥിയായ സാറാ മത്സരത്തില്‍ ഇതിനോടകം രണ്ട് സബ് ടൈറ്റിലുകള്‍ വിജയിച്ചുകഴിഞ്ഞിട്ടുണ്ട്. മിസ് ഹഡേഴ്‌സ്ഫീല്‍ഡും യോര്‍ക്ക്‌ഷൈര്‍ മിസ് പോപ്പുലാരിറ്റിയുമാണ് സാറ വിജയിച്ച സബ് ടൈറ്റിലുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com