'മങ്ങിയ വെളളനിറം, ഇരു താടിയിലേയും ഓരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയി'; ഓമനയായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ പ്രതിഫലം 

'മങ്ങിയ വെളളനിറം, ഇരു താടിയിലേയും ഓരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയി'; ഓമനയായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ പ്രതിഫലം 

ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത ഗൃഹനാഥന്‍

തിരുവനന്തപുരം : ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത ഗൃഹനാഥന്‍. പൂച്ചയുടെ ചിത്രം സഹിതമുളള പരസ്യത്തില്‍ പാരിതോഷികത്തിന് പുറമേ പൂച്ചയെ തിരിച്ചറിയാനുളള അടയാളങ്ങളും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്.

കഴിഞ്ഞ മാസം 31 മുതല്‍ക്കാണ് പൂച്ചയെ കാണാതായത്. ഇനി പൂച്ചയെ കണ്ടെത്തിയാല്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് എന്ന വിവരണത്തോടെയാണ് പരസ്യം. മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇവനെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com