കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടോ?,'മോമോ ചലഞ്ച്'ആണോയെന്ന് ശ്രദ്ധിക്കണം; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം 

പതിവായി കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു
കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടോ?,'മോമോ ചലഞ്ച്'ആണോയെന്ന് ശ്രദ്ധിക്കണം; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം 

ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ പോലെ കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ കുടുക്കുന്ന മറ്റൊരു കൊലയാളി ഗെയിമായ മോമോ ചലഞ്ചിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. അപകടകരമായ ഗെയിം എന്ന് വിശേപ്പിക്കുന്ന മോമോ ചലഞ്ചില്‍ കുട്ടികള്‍ വീണ് പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു. പതിവായി കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

വാട്‌സ് ആപ്പ് വഴിയാണ് കൊലയാളി ഗെയിം പ്രചരിക്കുന്നത്. ഇതിനോടകം ലോകത്താകമാനം നിരവധി പേരാണ് ഇതിന് ഇരയായിരിക്കുന്നത്. കൗമാരക്കാരെയാണ് മുഖ്യമായി ഈ ഗെയിം ലക്ഷ്യമിടുന്നത്. അതിനാല്‍ കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എപ്പോഴും നിരീക്ഷിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

കുട്ടികള്‍ ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ സദാസമയം നിരീക്ഷിക്കണം. കുട്ടികള്‍ ഈ ഗെയിമിനെ കുറിച്ച് അറിഞ്ഞിട്ടില്ലെങ്കില്‍,  വീട്ടില്‍ സംഭാഷണമധ്യേ ഈ ചലഞ്ച് ഉയര്‍ന്നുവരുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. കുട്ടികള്‍ ജിജ്ഞാസ കൊണ്ട് ഓണ്‍ലൈനില്‍ ഇതിനെ കുറിച്ച്  പരതാനുളള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാവണം. കുട്ടികളില്‍ മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. ഒരു സുപ്രഭാതത്തില്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, അതിന് ശേഷം കുട്ടികളെ രോഷാകുലരായി കാണുക, ഫോണില്‍ പുതിയ നമ്പറുകള്‍ ചേര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവത്തോടെ കാണണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com