ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ പോലെ തന്നെ മനോഹരം ഈ ഡിസൈനറുടെ വീടും 

ഫ്രഞ്ച് ചിത്രക്കാരന്‍ ഹെന്റി റൂസ്സോ ചിത്രങ്ങളുടെ മാതൃകയില്‍ സബ്യസാചി ആര്‍ട്ട് ഫൗണ്ടേഷനിലെ 43ചിത്രകാരന്‍മാര്‍ ചേര്‍ന്നാണ് ചുവരുകളില്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്
ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ പോലെ തന്നെ മനോഹരം ഈ ഡിസൈനറുടെ വീടും 

വിരുഷ്‌ക് വിവാഹദിനത്തില്‍ വധു അനുഷ്‌ക ശര്‍മ്മ ധരിച്ച പിങ്ക് ലെഹങ്ക ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. അനുഷ്‌ക ഉള്‍പ്പെടെ ബോളിവുഡ്ഡിലെ പല പ്രമുഖരുടെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി. അദ്ദേഹത്തിന്റെ ഡിസൈനര്‍ വസ്ത്രങ്ങളാണ് പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതെങ്കില്‍ ഇക്കുറി അദ്ദേഹം തന്റെ വീട് ഡിസൈന്‍ ചെയ്‌തൊരുക്കിയിരിക്കുന്നതാണ് ശ്രദ്ധനേടിയിരിക്കുന്നത്.

വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതുപോലെതന്നെ ഓര്‍ണേറ്റ്, ഫ്‌ളോറല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി അതിസുന്ദരമായാണ് സബ്യസാചി വീട് അലങ്കരിച്ചിരിക്കുന്നത്. 7250 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള വീട് ഒരു സെലിബ്രിറ്റി വീടിന്റെ എല്ലാ ഘടനകളും ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിട്ടുള്ളത്. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ നല്‍കുന്ന ഡ്രമാറ്റിക് സ്‌റ്റൈലിന്റെ കാര്യത്തില്‍ വീട്ടിലും മാറ്റമില്ല. 

അടുത്തിടെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ സബ്യസാചി തന്നെയാണ് വീടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. മാര്‍ബിളുകൊണ്ടും തടികൊണ്ടുമുള്ളതാണ് വീടിന്റെ തറ. സീലിങ്ങിലും ഭിത്തികളിലുമെല്ലാം നിറയുന്ന ചിത്രങ്ങളാണ് അകത്തളത്തെ യഥാര്‍ത്ഥ ഭംഗി. ഇതിനൊപ്പം കുഷ്യനുകളിലും കര്‍ട്ടനുകളിലും നല്‍കിയിട്ടുള്ള ശ്രദ്ധ വീടിന് ഒരു എലഗന്റ്-ആന്റിക് ലുക്ക് തന്നെയാണ് സമ്മാനിക്കുന്നത്.

വിന്റേജ് പച്ച നിറമാണ് വീടിന് നല്‍കിയിട്ടുള്ളത്. പുറത്തെ പച്ചപ്പിനോട് യോജിച്ച നിറം നല്‍കാനാണ് ഇത്തരത്തിലൊരു പെയിന്റ് തിരഞ്ഞെടുത്തിട്ടുള്ളത്. ഫ്രഞ്ച് ചിത്രക്കാരന്‍ ഹെന്റി റൂസ്സോ ചിത്രങ്ങളുടെ മാതൃകയില്‍ സബ്യസാചി ആര്‍ട്ട് ഫൗണ്ടേഷനിലെ 43ചിത്രകാരന്‍മാര്‍ ചേര്‍ന്നാണ് ചുവരുകളില്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രത്യേകതകള്‍ കോര്‍ത്തിണക്കി വീട് അലങ്കരിക്കുന്നത് എത്രമാത്രം വിജയകരമാക്കാം എന്നതിന്റെ തെളിവാണ് സബ്യസാചിയുടെ കോല്‍ക്കത്തയിലെ ഈ വീട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com