സ്‌കോര്‍ട്‌ലന്‍ഡില്‍ പഠിക്കാന്‍ പോകുന്ന ആ ഇന്ത്യക്കാരിയായ കോടീശ്വരപുത്രിയെ ലോകം അന്വേഷിക്കുന്നു

ഇന്ത്യക്കാരനായ ഈ കോടീശ്വരന്‍ പണമെറിഞ്ഞാണ് തന്റെ മകള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 
സ്‌കോര്‍ട്‌ലന്‍ഡില്‍ പഠിക്കാന്‍ പോകുന്ന ആ ഇന്ത്യക്കാരിയായ കോടീശ്വരപുത്രിയെ ലോകം അന്വേഷിക്കുന്നു

ലണ്ടന്‍: സ്‌കോട്‌ലന്‍ഡില്‍ ബിരുദപഠനത്തിനായി തയ്യാറെടുക്കുന്ന മകള്‍ക്ക് പരിചാരകരെ ആവശ്യപ്പെട്ടുകൊണ്ട് ഒരു കോടീശ്വരന്‍ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യക്കാരനായ ആ കോടീശ്വരനേയും മകളെയും ലോകം അന്വേഷിക്കുകയാണ്. 

സ്‌കോട്ട്‌ലന്‍ഡ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആ പെണ്‍കുട്ടി അവിടെ ജീവിക്കുന്നത് രാജകുമാരിയെ പോലെയാണെന്നത് തന്നെയാണ് ഇതിന് കാരണം. ഇന്ത്യക്കാരനായ ഈ കോടീശ്വരന്‍ പണമെറിഞ്ഞാണ് തന്റെ മകള്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ഒപ്പം പഠിക്കുന്നവരെല്ലാം ഹോസ്റ്റലില്‍ നിന്നും മറ്റും പഠിക്കുമ്പോള്‍ ഈ പെണ്‍കുട്ടി താമസിക്കുന്നത് കൊട്ടാര സമാനമായ ആഡംബര വീട്ടിലാണ്. അവിടെ മകള്‍ തനിച്ചാകാതിരിക്കാന്‍ അച്ഛന്‍ അവള്‍ക്കായി ഏര്‍പ്പെടുത്തിയത് 12 പരിചാരകരെയാണ്. ഒരു മാസം മുന്‍പ് ബ്രിട്ടനിലെ മുന്‍നിര പത്രത്തില്‍ പരിചാരകരെ ആവശ്യപ്പെട്ട് അദ്ദേഹം പരസ്യം നല്‍കുകയും ചെയ്തു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സില്‍വര്‍ സ്വാന്‍ വഴിയായിരുന്നു പരസ്യം. 

എന്നാല്‍ കോടീശ്വരന്‍ ആരാണെന്നോ മകളുടെ പേരോ ഒന്നും ഏജന്‍സി പുറത്തുവിട്ടിട്ടില്ല. നിയമപ്രകാരം വ്യക്തിവിവരം പുറത്ത് വിടുന്നതിനുള്ള വിലക്ക് നിലനില്‍ക്കുന്നത് കൊണ്ടാണിത്. ഒരു ഹൗസ് മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ടക്കാരന്‍, പരിചാരക, ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരന്‍, മൂന്നു സഹായികള്‍, ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കാന്‍ പ്രത്യേകം ഒരു പാചകക്കാരന്‍, ഡ്രൈവര്‍ എന്നിവരുടെ ഇടയിലാണ് ആ അജ്ഞാത പെണ്‍കുട്ടി ജീവിക്കുന്നത്. 

സര്‍വകലാശാലയില്‍ നാല് വര്‍ഷമാണ് പെണ്‍കുട്ടി പഠിക്കുക. ഈ നാല് വര്‍ഷവും അവര്‍ പന്ത്രണ്ട് പേരും അവിടെത്തന്നെ ഉണ്ടാകും. പ്രതിവര്‍ഷം 28ലക്ഷം രൂപയാണ് പരിചാരകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശമ്പളം. നാല് വര്‍ഷത്തെ കോഴ്‌സിന് അഡ്മിഷന്‍ നേടിയ പെണ്‍കുട്ടിയുടെ പഠനം അവസാനിക്കുന്നതുവരെയാണ് ജോലിയുടെ കരാര്‍. 

ഇത്തരം കാര്യങ്ങള്‍ പെണ്‍കുട്ടിയും സ്വകാര്യ വിഷയങ്ങളാണെന്നും അതുസംബന്ധിച്ച് അവര്‍ക്ക് എന്ത് തീരുമാനം വേണമെങ്കിലും സ്വീകരിക്കാമെന്നുമാണ് സര്‍വകലാശാല വക്തമാവ് പ്രതികരിച്ചത്. ലോകത്തിന്റെ പല ഭാ?ഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്താറുണ്ടെന്നും അവരുടെ താമസം പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള പരസ്യം സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com