ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 37 ശതമാനവും ഇന്ത്യന്‍ സ്ത്രീകള്‍: കാരണം നേരത്തെയുള്ള വിവാഹവും ഗാര്‍ഹികപീഡനവും

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് പലപ്പോഴും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതും.
ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 37 ശതമാനവും ഇന്ത്യന്‍ സ്ത്രീകള്‍: കാരണം നേരത്തെയുള്ള വിവാഹവും ഗാര്‍ഹികപീഡനവും

ത്മഹത്യ ചെയ്യുന്നതിന് കാരണങ്ങള്‍ പലതാണെങ്കിലും ചെയ്യാന്‍ പോകുന്ന സമയത്ത് ആളുകളുടെ ഉള്ളില്‍ ഒരേയൊരു വികാരമേ കാണു.. ഇപ്പോഴത്തെ അവസ്ഥകളെ എങ്ങനെയെങ്കിലും റദ്ദ് ചെയ്യണമെന്നായിരിക്കുമത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് പലപ്പോഴും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതും.

ഇതിനിടെ ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന പഠനം പുറത്തു വന്നിരിക്കുകയാണ്. അതായത് ലോകത്ത് ആത്മഹത്യ ചെയ്തതില്‍ മൂന്നില്‍ ഒന്ന് ഒരു ഇന്ത്യക്കാരിയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 2016 മുതല്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരും കുറവല്ല, 24.3 ശതമാനം പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്യുന്നത്. 

ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും 15 വയസുമുതല്‍ 39 വയസുവരെയുള്ള സ്ത്രീകളാണെന്നും പഠനം പറയുന്നു. 2016ല്‍ 15 മുതല്‍ 29 വയസുവരെയുള്ള സ്ത്രീകളിലായിരുന്നു ആത്മഹത്യാ നിരക്ക് കൂടുതല്‍. അതേസമയം ഇതേ വര്‍ഷം തന്നെ 15 മുതല്‍ 39 വയസുവരെയുള്ള ഇന്ത്യന്‍ സ്ത്രീകളുടെ പ്രധാന മരണകാരണവും ആത്മഹത്യ തന്നെയായിരുന്നു. ആത്മഹത്യ ചെയ്തവരില്‍ ഈ പ്രായപരിധിയില്‍ വരുന്ന 71.2 ശതമാനം സ്ത്രീകളും 57.7 ശതമാനം പുരുഷന്മാരുമാണെന്ന് പഠനം പറയുന്നു.

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടാനുള്ള കാരണം ഇവിടുത്തെ സാമൂഹിക ചുറ്റുപാടും കൂടിയാണ്. ചെറുപ്പത്തിലുള്ള വിവാഹം, ചെറിയ പ്രായത്തിലെ മാതൃത്വം, സാമ്പത്തിക ബന്ദ്രതയില്ലായ്മ, ഗാര്‍ഹികപീഡനം തുടങ്ങിയ ഒരുപാട് മോശം സാഹചര്യങ്ങളിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ ജീവിക്കുന്നത്. ഇതെല്ലാം ഇവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com