ലോകത്തെ ഏറ്റവും ആദ്യത്തെ മൃഗത്തിന് ദീര്‍ഘവൃത്താകൃതി; ശരീരം മുഴുവന്‍ നാരുകള്‍

റഷ്യയിലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വൈറ്റ് സീയ്ക്കടുത്ത് ഒരു ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് ഫോസ്സില്‍ കണ്ടെത്തിയത്
ലോകത്തെ ഏറ്റവും ആദ്യത്തെ മൃഗത്തിന് ദീര്‍ഘവൃത്താകൃതി; ശരീരം മുഴുവന്‍ നാരുകള്‍

ഭൗമശാസ്ത്ര രേഖകളുടെ അടിസ്ഥാനത്തില്‍ 558ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ മൃഗങ്ങള്‍ ജീവിച്ചിരുന്നെന്ന് കണ്ടെത്തല്‍. ഇതുവരെയുള്ള രേഖകള്‍ പ്രകാരം ഇപ്പോള്‍ കണ്ടെത്തിയ മൃഗമാണ് ഏറ്റവും ആദ്യത്തെ മൃഗമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ ജീവിയുടെ ഫോസിലില്‍ നിന്ന് കൊഴുപ്പിന്റെ തന്‍മാത്രകള്‍ കണ്ടെത്തിയതായി ശാസ്ത്രഞ്ജര്‍ പറഞ്ഞു. 1.4മീറ്റര്‍ നീളത്തില്‍ വളരുന്ന ഡിക്കന്‍സോണിയയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയില്‍ 20ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം കാണപ്പെട്ടിരുന്ന എഡിയകാര ബയോറ്റയുടെ വിഭാഗത്തില്‍ പെട്ടതാണ് ശരീരം മുഴുവന്‍ നാരുകളുള്ള ഈ മൃഗം. 

റഷ്യയിലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വൈറ്റ് സീയ്ക്കടുത്ത് ഒരു ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് ഫോസില്‍ കണ്ടെത്തിയത്. വളരെയധികം സുരക്ഷിതമായി ഇവിടെ പരിപാലിച്ചിരുന്ന ഫോസിലില്‍ നിന്ന് പ്രമേഹത്തിന്റെ തന്‍മാത്രകളാണ് കൊഴുപ്പിന്റെ രൂപത്തില്‍ കണ്ടെത്തിയത്. വൈറ്റ് സീയുടെ അടുത്തുള്ള കുത്തനെയുള്ള മലഞ്ചെരിവില്‍ നിന്നാണ് ഫോസില്‍ ലഭിച്ചത്. 

പതിറ്റാണ്ടുക്കളോളം നീണ്ടുനിന്ന സംശയത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നതെന്നും ഡിക്കന്‍സോണിയയാണ് ഏറ്റവും പഴയ ആനിമല്‍ ഫോസിലെന്നും പഠനം നടത്തിയ ശാസ്ത്രഞ്ജര്‍ പറയുന്നു. 558വര്‍ഷങ്ങള്‍ക്ക് മുമ്പും മൃഗങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നും അവര്‍ പറഞ്ഞു. 

സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ വിവരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഫോസില്‍ കണ്ടെത്തിയതും പഠനം നടത്തിയതും. റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിന്റെയും ബെര്‍മെന്‍ സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com