ഹിറ്റ്‌ലറും ലെനിനും തമ്മില്‍ മത്സരിച്ചാല്‍ ആര് ജയിക്കും; പെറുവിലെ ഈ കൊച്ചു നഗരം അതിനുള്ള ഉത്തരം തരും

പെറുവിലെ ചെറിയ നഗരമായ അന്‍ഡെസിലാണ് ചരിത്ര പുരുഷന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്
ഹിറ്റ്‌ലറും ലെനിനും തമ്മില്‍ മത്സരിച്ചാല്‍ ആര് ജയിക്കും; പെറുവിലെ ഈ കൊച്ചു നഗരം അതിനുള്ള ഉത്തരം തരും

ലെനിനും ഹിറ്റ്‌ലറും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും. ലെനിനോ? ഹിറ്റ്‌ലറോ? ആ ചോദ്യത്തിനുള്ള ഉത്തരം പെറുവിലെ ജനങ്ങള്‍ നമുക്ക് നല്‍കും. പെറുവിലെ ചെറിയ നഗരമായ അന്‍ഡെസിലാണ് ചരിത്ര പുരുഷന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. അന്‍ഡെസിലെ മേയര്‍ തെരഞ്ഞെടുപ്പാണ് നേതാക്കളുടെ പേരിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ടൗണിലെ മേയറായി ഹിറ്റ്‌ലര്‍ ആല്‍ബ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി ലെനിന്‍ പോര്‍കളത്തിലേക്ക് ഇറങ്ങിയത്. ലെനിന്‍ വഌഡിമിര്‍ റോഡ്രിഗസ് വാല്‍വെര്‍ഡെ എന്ന വ്യക്തിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഹിറ്റ്‌ലറിന് എതിരേ രംഗത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചതന്നെ തെരഞ്ഞെടുപ്പ് അധികൃതര്‍ അദ്ദേഹത്തിന്റെ അപേക്ഷ തള്ളി. 

പ്രദേശിയ രാഷ്ട്രീയ നേതാവയ ഇദ്ദേഹം വീണ്ടും മേയര്‍ ആവാനുള്ള തയാറെടുപ്പിലാണ്. അന്‍ഡെസിലെ തെരുവുകള്‍ നിറയുന്നത് ഹിറ്റ്‌ലറിന്റെ പ്രചാരണ പോസ്റ്ററുകളാണ്. ഹിറ്റ്‌ലര്‍ തിരിച്ചുവരും, ഹിറ്റ്‌ലര്‍ ജനങ്ങള്‍ക്കൊപ്പമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. താനൊരു നല്ല ഹിറ്റ്‌ലറാണെന്നാണ് ഹിറ്റ്‌ലര്‍ ആല്‍ബയുടെ വാക്കുകള്‍. അകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഭരണരീതിയെ തള്ളിപ്പറയാനും അദ്ദേഹം മറന്നില്ല. കാര്യക്ഷമമായതും സുതാര്യവുമായ ഗവണ്‍മെന്റാണ് തന്റേതെന്നാണ് ഹിറ്റ്‌ലര്‍ പറയുന്നത്. 

പെറു ഉള്‍പ്പടെയുള്ള ലാറ്റിന്‍ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരം പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നത് സര്‍വസാധാരണമാണ്. പലപ്പോഴും കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോഴായിരിക്കും തന്റെ പേരിലെ വ്യക്തിയുടെ സ്വഭാവം അറിയുന്നത്. ഹിറ്റ്‌ലര്‍ അല്‍ബയുടെ കാര്യവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ അച്ഛന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആരാണെന്ന് അറിയാതെയാണ് മകന് ഈ പേരിട്ടത്. പിന്നീട് ഹിറ്റലറിന്റെ ചരിത്രം അറിഞ്ഞപ്പോള്‍ തന്റെ പേര് മാറ്റണം എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. പക്ഷേ പതുക്കേ പേരുമായി അദ്ദേഹം പൊരുത്തപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com