വാട്‌സാപ്പിലും മെസഞ്ചറിലുമൊക്കെ മെസ്സേജ് കിട്ടിയാലുടന്‍ മറുപടി നല്‍കാറുണ്ടോ? ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാണ്! 

ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് ഉടനടി മറിപടി അയച്ചില്ലെങ്കില്‍ എന്തെല്ലാം രീതിയിലാണ് നിങ്ങളെ അത് ബാധിക്കുക?
വാട്‌സാപ്പിലും മെസഞ്ചറിലുമൊക്കെ മെസ്സേജ് കിട്ടിയാലുടന്‍ മറുപടി നല്‍കാറുണ്ടോ? ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാണ്! 

ത്ര ദൂരത്താണെങ്കിലും എന്തുകാര്യം അറിയണമെങ്കിലും അത് ഞൊടിയിടയില്‍ സാധ്യമാകുമെന്നതാണ് മൊബൈല്‍ ഫോണുകള്‍ വന്നതോടെയുള്ള ഏറ്റവും വലിയ ഗുണം. ലോകം വിരലറ്റത്തേക്ക് ചുരുങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഇടയ്‌ക്കൊന്ന് ശബ്ദിച്ചാലോ ഒരു കത്ത് കൈയ്യിലെത്തിയാലൊ ഉണ്ടാകുന്ന സന്തോഷം കുറച്ചൊന്നുമല്ല. നൊസ്റ്റാള്‍ജിയ, സര്‍പ്രൈസ്, തുടങ്ങിയ സ്ഥിരം കാരണങ്ങളല്ലാതെ ഈ സന്തോഷത്തിന് പിന്നില്‍ വേറെന്തിങ്കിലും കാരണമുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടോ? 

മൊബൈലിന് മുമ്പ് ആശയവിനിമയത്തിനായി ഉപയോഗഹിച്ചിരുന്ന മാര്‍ഗ്ഗങ്ങളൊന്നും ഉടനടി മറുപടികള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നതാണ് ഈ സന്തോഷത്തിലെ വലിയൊരു ശതമാനം കാരണം. അതുകൊണ്ടുതന്നെ മറുപടികള്‍ വളരെ സ്വകാര്യവും ആഴമുള്ളതുമായിരുന്നു.

നീല ടിക് കണ്ടാല്‍ പിന്നെ മറുപടി അയച്ചില്ലെങ്കില്‍ എന്തെല്ലാം കോലാഹലങ്ങളുണ്ടാകുമെന്ന ഭാരിച്ച ചിന്തകളൊന്നും മുമ്പുണ്ടായിരുന്നില്ല. വാട്‌സാപ്പും ഇമെയിലുമെല്ലാം വന്നതോടെ ഈ സ്വാതന്ത്യമാണ് നഷ്ടപ്പെട്ടത്. ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് ഉടനടി മറിപടി അയച്ചില്ലെങ്കില്‍ എന്തെല്ലാം രീതിയിലാണ് നിങ്ങളെ അത് ബാധിക്കുക?

  • ഇടയ്‌ക്കൊന്ന് ഫോണ്‍ ഓഫാക്കി ഓണാക്കുമ്പോഴേക്കും മെസേജുകള്‍ ഓവര്‍ലോഡായി ഫോണ്‍ ഹാങ് ആകുന്ന അവസ്ഥപോലും ഉണ്ടാകാറുണ്ട്. കൃത്യ സമയത്ത് മറുപടി നല്‍കാതിരുന്നതിന് ബോസ്സിന്റെ ശകാരം മുതല്‍ 'കണ്ടിട്ടും മറുപടി അയക്കാതിരുന്നതാണെന്ന' അമ്മയുടെ ഡയലോഗ് വരെ കേള്‍ക്കേണ്ടിവരും. 
  • ലഭിച്ച മെസേജിന് മറുപടി നല്‍കുന്നതുവരെ ഫേസ്ബുക്കിലൊ ഇന്‍സ്റ്റഗ്രാമിലോ മറ്റൊന്നും പോസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. അഥവാ പോസ്റ്റ് ചെയ്താല്‍ ഉറപ്പായും കിട്ടുന്ന ഒരു കമന്റുണ്ട്, 'അല്ലെങ്കിലും നീ നമുക്കൊന്നും മെസേജ് അയക്കില്ലല്ലോ?'.
  • ആളുകള്‍ക്ക് അവര്‍ക്ക് ചുറ്റുമുള്ളവരോടൊപ്പം ചിലവഴിക്കാന്‍ കുറച്ച് സമയം ലഭിക്കുമല്ലൊ എന്നൊക്കെ മൊബൈലിന്റെ തുടക്കകാലത്ത് ആളുകള്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. മൊബൈലില്‍ നിന്ന് കണ്ണെടുത്തിട്ട് അടുത്തുനില്‍ക്കുന്ന ആളെ കണ്ടതുതന്നെ എന്നാണ് ഇപ്പോള്‍ പറയുന്നത്. ഒരുപക്ഷെ നിങ്ങള്‍ക്കൊപ്പം സമയം ചിലവിടണമെന്ന് ആഗ്രഹിക്കുന്നവരെപ്പോലും കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നത് മൊബൈലിലെ ഈ 'ഓള്‍വെയ്‌സ് ഓണ്‍ലൈന്‍' നിര്‍ബന്ധം കാരണമാണ്.
  • മൊബൈല്‍ ആളുകളുടെ സൗകര്യത്തിനു വേണ്ടിയുള്ള ഉപകരണമാണെങ്കിലും പലരുടെയും ഉറക്കം കെടുത്തുന്നതായി ഇവ ഇപ്പോള്‍ മാറിയിട്ടുണ്ട്. മൊബൈലില്‍ ലഭിച്ച സന്ദേശമോ, ഏതെങ്കിലുമൊരു ഫോണ്‍ കോള്‍ സംഭാഷണമോ ഓര്‍ത്ത് രാത്രി ഉറങ്ങാന്‍ കഴിയാതെവരുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്് പലര്‍ക്കും. താത്പര്യമില്ലെങ്കിലും സംസാരിക്കേണ്ടിവരുന്നതുകൊണ്ടുള്ള പിരിമുറുക്കം വേറെയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com