'എന്നിലെ സൈനികനും നാവിക വൈദഗ്ധ്യവുമാണ് എനിക്ക് പുതുജീവന്‍ നല്‍കിയത്'; ആശുപത്രിക്കിടക്കയില്‍ നിന്നുള്ള അഭിലാഷിന്റെ വാക്കകളും ചിത്രങ്ങളും പുറത്ത് 

ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെയാണ് അഭിലാഷിന്റെ വാക്കുകള്‍ പുറത്തുവിട്ടത്. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള അഭിലാഷിന്റെ ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്
'എന്നിലെ സൈനികനും നാവിക വൈദഗ്ധ്യവുമാണ് എനിക്ക് പുതുജീവന്‍ നല്‍കിയത്'; ആശുപത്രിക്കിടക്കയില്‍ നിന്നുള്ള അഭിലാഷിന്റെ വാക്കകളും ചിത്രങ്ങളും പുറത്ത് 

ക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദിപറഞ്ഞ് നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി. കടല്‍ അതീവ പ്രക്ഷുബ്ധമായിരുന്നെന്നു നാവിക വൈദഗ്ധ്യമാണ് തന്നെ രക്ഷിച്ചതെന്നും ആശുപത്രിക്കിടക്കയില്‍ അഭിലാഷ് കുറിച്ചു. 

' വിചാരിച്ചതിലും പ്രക്ഷുബ്ധമായിരുന്നു കടല്‍. ഞാനും എന്റെ ബോട്ട് തുരിയയും പ്രകൃതിക്ഷോഭത്തോട് മല്ലിട്ടു. എന്റെ നാവിക വൈദഗ്ധ്യവും നേവിയിലെ പരിശീലനവും ഉള്ളിലെ സൈനികനും ആണ് ഈ അതിജീവനത്തിന് കാരണം. ഇന്ത്യന്‍ നേവിക്കും രക്ഷിച്ച എല്ലാവര്‍ക്കും നന്ദി', അഭിലാഷ് കുറിച്ചു. ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെയാണ് അഭിലാഷിന്റെ വാക്കുകള്‍ പുറത്തുവിട്ടത്. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള അഭിലാഷിന്റെ ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുരീയ എന്ന പായ്‌വഞ്ചി അപകടത്തില്‍പെടുന്നത്. കൊടുങ്കാറ്റില്‍ പായ്ക്കപ്പലിന്റെ മൂന്ന് പായ്മരങ്ങളും ഒടിഞ്ഞുണ്ടായ അപകടത്തിലാണ് അഭിലാഷിന് ഗുരുതരമായ പരുക്കേറ്റത്.  

എട്ടുമീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റും താണ്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷിനെ രക്ഷിച്ചത്. ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ, പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ അലയുകയായിരുന്നു അഭിലാഷ് യാത്ര തിരിച്ച തുരിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com