ഒരു ടീമായിട്ട് ജയിച്ചാല്‍ ടീമായിട്ട് തന്നെ ആഘോഷിക്കണം; ഇന്ത്യ-ഓസ്‌ട്രേലിയ പോസ്റ്റ് മാച്ച് ഡ്രിങ്ക്‌സ് വിവാദത്തെ കുറിച്ച് രഹാനെ

ഒരു ടീമായിട്ട് ജയിച്ചാല്‍ ടീമായിട്ട് തന്നെ ആഘോഷിക്കണം; ഇന്ത്യ-ഓസ്‌ട്രേലിയ പോസ്റ്റ് മാച്ച് ഡ്രിങ്ക്‌സ് വിവാദത്തെ കുറിച്ച് രഹാനെ

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഓസ്‌ട്രേലിയയുമായി നടന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് സീരീസില്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും ഓസ്‌ട്രേലിയ വിവാദ പരാമര്‍ശങ്ങളും ഇടപെടലുകളും നടത്തിയതോടെ ഇന്ത്യയും തിരിച്ചടിക്കാന്‍ തുടങ്ങി. ഇതോടെ സീരീസ് മറ്റു പലതലത്തിലേക്കെത്താന്‍ തുടങ്ങിയതോടെ ഐസിസി ഇടപെട്ട് വിവാദങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

ധര്‍മശാലയില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ജയിച്ചതോടെ ഇന്ത്യ പരമ്പര നേടിയിരുന്നു. എന്നാല്‍ പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെയെയും ടീമിനെയും പാരമ്പര്യമായുള്ള പോസ്റ്റ് മാച്ച് ഡ്രിങ്ക്‌സിന് ക്ഷണിച്ചിരുന്നു.

എന്നാല്‍ രഹാനെയും കൂട്ടരും ക്ഷണം നിരസിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കാണ് ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ ടീമിനെ ക്ഷണിച്ചത്. എന്നാല്‍ ക്ഷണം ഇന്ത്യ നിരസിച്ചിത് മറ്റൊരു വിവാദത്തിന് വഴിവെച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വിവാദത്തിന്റെ കാര്യമൊന്നുമില്ലെന്നാണ് രഹാനെ വ്യക്തമാക്കുന്നത്. ഒരു ടീമായിട്ട് കളി ജയിച്ചാല്‍ അത് ടീമായിട്ട് തന്നെയാണ് ആഘോഷിക്കേണ്ടതെന്നാണ് രഹാനെ ഇതിന് മറുപടി പറഞ്ഞത്. ഐപിഎല്‍ പത്താം സീസണിന്റെ ടീം പ്രമോഷനുവേണ്ടിയുള്ള ചടങ്ങിലാണ് രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. രഹാനെ കളിക്കുന്ന റൈസിംഗ് പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ ഇപ്പറഞ്ഞ സ്റ്റീവന്‍ സ്മിത്ത് തന്നെയാണെന്നതാണ് ഇതില്‍ രസകരം. ഇവര്‍ രണ്ടു പേരാണ് ടീമിന്റെ പ്രമോഷനില്‍ മുഖ്യമായും പങ്കെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com