ഏക് ദിന്‍ കാ സുല്‍ത്താനായി ധോനി; അന്നത്തെ ടിക്കറ്റ് കളക്റ്റര്‍ ഇന്ന് കോര്‍പ്പറേറ്റ് കമ്പനി സിഇഒ

ഒരു ദിവസത്തേക്ക് ഗള്‍ഫ് ഒയില്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിധോനി
ഏക് ദിന്‍ കാ സുല്‍ത്താനായി ധോനി; അന്നത്തെ ടിക്കറ്റ് കളക്റ്റര്‍ ഇന്ന് കോര്‍പ്പറേറ്റ് കമ്പനി സിഇഒ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക പദവി ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോനിക്ക് തിങ്കളാഴ്ച മറ്റാര്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേക പദവി ലഭിച്ചു. ഒരു ദിവസത്തേക്ക് ഗള്‍ഫ് ഒയില്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആവുകയായിരുന്നു ധോനി.

മുംബൈ അന്ധേരിയിലെ കമ്പനിയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സിലെത്തിയ ധോനി കമ്പനി തലവനായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുക മാത്രമല്ല, കമ്പനിക്കായി ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് എക്‌സിക്യൂട്ടീവ് ലുക്കിലെത്തിയ ധോനിയെ കണ്ട് കമ്പനിയിലെ ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍ ഒരു കോര്‍പ്പറേറ്റ് ഓഫീസിന്റെ സിഇഒ ആയെത്തിയതിന്റെ അമ്പരപ്പൊന്നും ധോനിക്കുണ്ടായില്ല. 

2011 മുതല്‍ ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ധോനി. റെയില്‍വേയിലെ ടിക്കറ്റ് കളക്റ്റര്‍ പദവിയില്‍ നിന്നും കോര്‍പ്പറേറ്റ് കമ്പനിയുടെ സിഇഒ ആയ ധോനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com