ഫിഫ റാങ്കിംഗില്‍ ഇന്ത്യ 101മത്; രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്രയും നേട്ടം ആദ്യം

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 101മത്; രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്രയും നേട്ടം ആദ്യം

ന്യൂഡല്‍ഹി:  കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ 101മതാണ് ഇന്ത്യ. 1996ലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏറ്റവും അവസാനമായി ഇത്രയും മികച്ച നേട്ടത്തിലെത്തിയത്.

കഴിഞ്ഞ മാസത്തില്‍ ഫിഫയുടെ റാങ്കിങ് പട്ടികയില്‍ 132മതുണ്ടായിരുന്ന ഇന്ത്യയ്ക്ക് അടുത്തിടെയുണ്ടായ വിജയങ്ങളാണ് സ്ഥാനമുയര്‍ച്ചയ്ക്ക് നേട്ടമായത്. ഏഷ്യാതലത്തില്‍ 11മതാണ് ഇന്ത്യ. 1996 ഫെബ്രുവരിയില്‍ 94മത് എത്തിയതാണ് ഇന്ത്യയ്ക്ക് ഇതിനുമുമ്പുള്ള ഏറ്റവും മികച്ച നേട്ടം. 1993 നവംബറില്‍ പട്ടികയില്‍ 99മത് റാങ്കിലെത്തിയ ഇന്ത്യ ഇതേ വര്‍ഷം ഒക്ടോബറിലും ഡിസംബറിലും 1996 ഏപ്രിലിലും 100മതായി. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 13 മത്സരങ്ങള്‍ കളിച്ച ടീം 11ലും വിജയം നേടി. മൊത്തം 31 ഗോളുകളാണ് ഇന്ത്യയുടെ മൊത്തം ഗോളുകള്‍. എഎഫ്‌സി ചാലഞ്ച് കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെ അവരുടെ ഗ്രൗണ്ടില്‍ വച്ച് തോല്‍പ്പിച്ച ഇന്ത്യ പുതിയ ചരിത്രം കുറിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com