വിവാദ പരസ്യത്തില്‍ ധോണിക്കെതിരേയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി

പ്രമുഖ ബിസിനസ് മാഗസിന്‍ ബിസിനസ് ടുഡേയുടെ കവര്‍ ചിത്രത്തില്‍ വിഷ്ണുവിന്റെ രൂപത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടത്
വിവാദ പരസ്യത്തില്‍ ധോണിക്കെതിരേയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദപരസ്യത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. പരസ്യത്തില്‍ അഭിനയിച്ചു എന്ന പേരില്‍ ധോണിക്കെതിരേ കേസെടുക്കാന്‍ സാധിക്കില്ല. എന്നിട്ടും ധോണിക്കെതിരേ നിമയനടപടികളുമായി മുന്നോട്ട് പോകുന്നത് നീതിയെ പരിഹസിക്കലാകുമെന്ന് കോടതി നിരീക്ഷിച്ചു.

പ്രമുഖ ബിസിനസ് മാഗസിന്‍ ബിസിനസ് ടുഡേയുടെ കവര്‍ ചിത്രത്തില്‍ വിഷ്ണുവിന്റെ രൂപത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടത്് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ആന്ധപ്രദേശ് സ്വദേശിയാണ് ധോണിക്കെതിരേ പരാതി നല്‍കിയത്. 2013 ഏപ്രില്‍ ലക്കം മാസികയില്‍ നിരവധി ഉല്‍പന്നങ്ങള്‍ കയ്യിലേന്തിയ വിഷ്ണുവിന്റെ രൂപത്തിലാണ് ധോണിയെ പ്രസിദ്ധീകരിച്ചത്.

ഇതേവിഷയത്തില്‍ മറ്റൊരു കേസിലും ധോണിക്കെതിരായ ക്രിമിനല്‍ കേസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തനിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള കര്‍ണാടക കോടതി വിധിക്കെതിരെ ധോണി ഉന്നത കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് റദ്ദാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com