ഒരുമിച്ചുള്ള വര്‍ഷങ്ങള്‍ മനോഹരം; നെയ്മറിന് ഗുഡ് ലക്ക് പറഞ്ഞ മെസി

ഒരുമിച്ചുള്ള വര്‍ഷങ്ങള്‍ മനോഹരം; നെയ്മറിന് ഗുഡ് ലക്ക് പറഞ്ഞ മെസി

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്നും സൂപ്പര്‍ താരം നെയ്മര്‍  വിടുമെന്ന കാര്യം ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ സുഹൃത്തും സഹതാരവുമായ ലയണല്‍ മെസിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. ഒരുമിച്ചുണ്ടായിരുന്ന വര്‍ഷങ്ങള്‍ മനോഹരമായിരുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് എന്റെ എല്ലാ വിധ ആശംസകളും എന്നാണ് മെസ്സി നെയ്മറിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചു കുറിച്ചത്.

222 ദശലക്ഷം യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമായുള്ള കരാര്‍ നെയ്മര്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫര്‍ വിപണിയിലെ റെക്കോര്‍ഡ് തുകയാണിത്.

കഴിഞ്ഞ നാല് വര്‍ഷം ബാഴ്‌സയുടെ നിര്‍ണായക താരമായിരുന്നു നെയ്മര്‍. മെസി, സുവാരസ്, നെയ്മര്‍ എന്ന എംഎസ്എന്‍ ത്രയം ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച കോമ്പിനേഷനായാണ് വിലയിരുത്തിയിരുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം കുട്ടീഞ്ഞോ, ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, പിഎസ്ജിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വരാറ്റി, അര്‍ജന്റീനിയന്‍ വിങ്ങര്‍ എയ്ഞ്ചല്‍ ഡിമരിയ എഫ്എ കപ്പ് ചാംപ്യന്‍മാരായ ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസൂത് ഓസില്‍ തുടങ്ങിയവരില്‍ ഒരാളെ നെയ്മറിനു പകരക്കാരനായി എത്തിക്കാനാണ് ബാഴ്‌സ കരുതുന്നത്.

2013ലാണ് ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്നും നെയ്മര്‍ കാറ്റലന്‍സിനൊപ്പം ചേരുന്നത്. ബാഴ്‌സയ്ക്കു വേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ സ്വന്തം പേരിലാക്കിയ നെയ്മര്‍ ടീമിന്റെ നിര്‍ണായക ഘടകമാണ്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണി ആരംഭിച്ചതു മുതല്‍ നെയ്മര്‍ ബാഴ്‌സ വിടുകയാണെന്നുള്ള റൂമറുകളുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു അന്ന് മുന്നില്‍. പിന്നീട് ചെല്‍സിയും രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് പിഎസ്ജി റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തു രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com