ഹോട്ട് ഡോഗ്‌സും 100 ചിക്കന്‍പീസും പിന്നെ മൂത്രവും: വിചിത്രമാണ് ഇവരുടെ തീറ്റക്കാര്യം

ഭക്ഷണശീലങ്ങളിലും വര്‍ക്ക് ഔട്ടിലുമൊക്കെ വ്യത്യസ്തരായ, വ്യത്യസ്ത കായികമേഖലകളിലെ ചില സൂപ്പര്‍ താരങ്ങളുടെ ഡയറ്റ് എങ്ങനെയെന്ന് നോക്കം. 
ഹോട്ട് ഡോഗ്‌സും 100 ചിക്കന്‍പീസും പിന്നെ മൂത്രവും: വിചിത്രമാണ് ഇവരുടെ തീറ്റക്കാര്യം

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കളിക്കളത്തില്‍ ചിലവഴിക്കുന്നവരാണ് സ്‌പോര്‍ട്‌സ് താരങ്ങള്‍. ഇവരുടെ സ്‌ററാമിനക്ക് പിന്നിലുള്ള രഹസ്യമെന്തായിരിക്കുമെന്ന് ആലോചിക്കാറുണ്ടോ? ഭക്ഷണശീലങ്ങളിലും വര്‍ക്ക് ഔട്ടിലുമൊക്കെ വ്യത്യസ്തരായ, വ്യത്യസ്ത കായികമേഖലകളിലെ ചില സൂപ്പര്‍ താരങ്ങളുടെ ഡയറ്റ് എങ്ങനെയെന്ന് നോക്കം. 

ഒളിംപിക് ഇതിഹാസമായ ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിംപിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4ത100 മീറ്റര്‍ എന്നിങ്ങനെ മൂന്നിനങ്ങളിലായി മൂന്ന് സ്വര്‍ണ്ണവുമായാണ് വിജയത്തിലെത്തിയത്. ലോക റക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്ത ഇദ്ദേഹത്തിന്റെ ഭക്ഷണരീതികള്‍ പക്ഷേ വിചിത്രം തന്നെ. ലോകത്തിലെ ഏറ്റവും വേഗതയുള്ള ഈ മനുഷ്യന്‍ ഹോട്ട് ഡോഗ്‌സ് മുതല്‍ വാഴപ്പഴം വരെ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നുണ്ടെന്ന് കേട്ടാല്‍ അതിശയിക്കില്ലേ? 

തന്റെ അതുല്യനേട്ടങ്ങളുടെ സമയത്ത് ഭക്ഷണം വാരിവലിച്ച് തിന്നയാളാണ് ബോള്‍ട്ട്. ഫാസ്റ്റ്ഫുഡും മറ്റുമൊന്നും ഒഴിവാക്കുകയേ ഇല്ലായിരുന്നു. 2008ലെ ബീജിങ് ഒളിംപിക്‌സിനിടെ 100 ചിക്കന്‍പീസ് വെച്ച് പത്ത് ദിവസം കഴിച്ചെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ ബോള്‍ട്ട് തന്റെ ഒരു ദിവസം തുടങ്ങുന്നത് ലളിതമായ ഒരു എഗ് സാന്‍ഡ്‌വിച്ചോടെയാ അല്ലെങ്കില്‍ പാകം ചെയ്ത വാഴപ്പഴത്തോടെയാണെന്ന് ഡയറ്റ്പ്ലാന്‍ പറയുന്നു. ഉച്ചഭക്ഷണം സാധാരണ പാസ്തയും ബീഫും അത്താഴം ജമൈക്കന്‍ ഡബ്ലിങ്ങും റോസ്റ്റ് ചെയ്ത ചിക്കനും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ക്ക് വഴക്കം നല്‍കാന്‍ സ്‌ട്രെച്ചിങ്ങ് എക്‌സര്‍സൈസാണ് ബോള്‍ട്ട് ചെയ്യുന്നത്. ഇത് മാത്രമല്ല ജിമ്മില്‍ മണിക്കൂറുകളോളം മസിലുറപ്പിക്കാന്‍ ചിലവഴിക്കുകയും ചെയ്യും. 
അടുത്തെയിടെ ഫാസ്റ്റ്ഫുഡും മറ്റും ഒഴിവാക്കി പച്ചക്കറികളിലേക്ക് നീങ്ങുകയാണ് ബോള്‍ട്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പീറ്റര്‍ സെഡില്‍
പീറ്റര്‍ സെഡില്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ പീറ്റര്‍ സെഡില്‍ 2013 മുതല്‍ വേഗന്‍ ഡയറ്റാണ് പിന്തുടരുന്നത്. തന്റെ പങ്കാളിയില്‍ നിന്നും സ്വാദീനമുള്‍ക്കൊണ്ടാണ് പീറ്റര്‍ ഈ രീതി ഉള്‍ക്കൊണ്ടത്. പക്ഷേ ദിവസവും 15 മുതല്‍ 20 വരെ വാഴപ്പഴം കഴിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട് എന്നാത് അതിശയകരം തന്നെ.

ഏഴു തവണ വേള്‍ഡ് ചാമ്പ്യനായ അമേരിക്കന്‍ പ്രഫഷണല്‍ ബേസ്‌ബോള്‍ കളിക്കാരന്‍ ബാബോ റൂത്തിന്റെ ഇഷ്ട ഭക്ഷണം 
ഹോട്ട് ഡോഗ്‌സും മദ്യവുമായിരുന്നു. മാച്ചിനു ശേഷം ഇദ്ദേഹം 24 ഹോട്ട്‌ഡോഗ്‌സ് വരെ കഴിക്കുമെന്നാണ് പറയുന്നത്. 

ലൊയോറ്റോ മെസിഡ
ലൊയോറ്റോ മെസിഡ

ചില കുടുംബപാരമ്പര്യങ്ങള്‍ ചിലപ്പോള്‍ ആളുകളെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ അത്തരത്തിലൊരു ശീലത്തിനുടമായാണ് ബ്രസീലിയന്‍ ബോക്‌സര്‍ ലൊയോറ്റോ മെസിഡ. 009ല്‍ ഒരു ബ്രസീലിയന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു ഔഷധമെന്ന് നിലയ്ക്ക് താന്‍ ദിവസവും രാവിലെ സ്വന്തം മൂത്രം കുടിക്കാറുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്നാണ് മെസിഡ ഇത് ശീലമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com