കൊളംബോ ടെസ്റ്റ്: കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു; ശ്രീലങ്കയ്ക്കു രണ്ട് വിക്കറ്റ് നഷ്ടമായി

കൊളംബോ ടെസ്റ്റ്: കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു; ശ്രീലങ്കയ്ക്കു രണ്ട് വിക്കറ്റ് നഷ്ടമായി

കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും അജിന്‍ക്യ രഹാനെയുടെയും സെഞ്ച്വറി മികവില്‍ ഒന്നാം ദിനം തന്നെ മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ദിനവും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. രണ്ടാം ദിനം കളിമതിയാക്കുമ്പോള്‍ 50 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്കു  രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 

രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്കു 133 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയെയ ആദ്യം നഷ്ടമായത്. പിന്നീടെത്തിയ അശ്വിനുമായി ചേര്‍ന്ന് 132 റണ്‍സെടുത്ത് രഹാനെ പുറത്താകുമ്പോള്‍ ഈ സഖ്യം 50 റണ്‍സു കൂടി സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ലഞ്ചിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍ എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

54 റണ്‍സെടുത്ത അശ്വിനും 67 റണ്‍സെടുത്ത വൃദ്ദിമാന്‍ സാഹയും ഇന്ത്യയുടെ റണ്ണൊഴുക്കില്‍ നിര്‍ണായകമായി. 85 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 70 റണ്‍സുമായി ജഡേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണിങ് നിര പരാജയപ്പെട്ടത് ഇന്ത്യയ്ക്കു ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ദിമുത് കരുണരത്‌നയും ഉപ്പുള്‍ തരംഗയുമാണ് ഔട്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com