ശ്രീശാന്തിന്റെ വിലക്ക് നീക്കി ഹൈക്കോടതി; ബിസിസിഐയ്ക്ക് തിരിച്ചടി

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ വിലക്കിയത്
ശ്രീശാന്തിന്റെ വിലക്ക് നീക്കി ഹൈക്കോടതി; ബിസിസിഐയ്ക്ക് തിരിച്ചടി

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കി. ആജീവനാന്തകാല വിലക്കാണ് നീക്കിയിരിക്കുന്നത്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര മത്സരങ്ങളില്‍ പോലും കളിക്കാന്‍ ആകുന്നില്ലെന്ന് ചൂണ്ടുക്കാട്ടിയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. 

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ വിലക്കിയത്. പിന്നീട് പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളിപ്പോയതിനാല്‍ വിലക്ക് നിലനില്‍ക്കില്ലായെന്നും കോടതി നിരീക്ഷിച്ചു. വിലക്കിനാധാരമായ കാരണം തന്നെ ഇല്ലാതായെന്നും പിന്നെന്തിന് വിലക്കെന്നും കോടതി ചോദിച്ചു. 
വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ അമ്മ പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ ശ്രീശാന്തും കോടതിയില്‍ ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com