വിലക്ക് അവിടെയിരിക്കട്ടെ, ജഡേജ തന്നെ ഒന്നാമത്‌

വിലക്ക് അവിടെയിരിക്കട്ടെ, ജഡേജ തന്നെ ഒന്നാമത്‌

ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന് പുറമെ ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നാം സ്ഥാനത്തേക്കെത്തി

വിലക്ക് നേരിടുന്നെങ്കിലും ഐസിസി റാങ്കിന്റെ കാര്യത്തില്‍ രവീന്ദ്ര ജഡേജ പിന്നോട്ടില്ല. ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന് പുറമെ ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നാം സ്ഥാനത്തേക്കെത്തി. 

ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ തള്ളിയാണ് ജഡേജ ഓ ള്‍ റൗണ്ടര്‍മാരില്‍ ഒന്നാമതെത്തിയത്. 438 പോയിന്റാണ് ജഡേജയ്ക്ക്, ഷക്കീബിന് 431. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 13 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇരു ഭാഗത്ത് നിന്നുമുള്ള ബൗളര്‍മാരില്‍  കൂടുതല്‍ വിക്കറ്റ് വേട്ട നടത്തിയിരിക്കുന്നതും ജഡേജ തന്നെ. രണ്ടാം ടെസ്റ്റില്‍ അര്‍ദ്ധശതകം നേടി ബാറ്റ് കൊണ്ടും ജഡേജ മികവ് കാട്ടിയിരുന്നു. 

എന്നാല്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ മിസ് ചെയ്യും. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയുടെ മലിന്‍ഡ പുഷ്പകുമാരയ്ക്ക് നേരെ അനാവശ്യമായി ബൗള്‍ എറിഞ്ഞതാണ് മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് സസ്‌പെന്‍ഷന്‍ വാങ്ങിക്കൊടുത്തത്. ഒരു മത്സരം നഷ്ടപ്പെട്ടതിന് പുറമെ ജഡേജയ്ക്ക് മാച്ച് ഫീയുടെ 50 ശതമാനവും നല്‍കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com