ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങുന്നതോടെ ഐഎസ്എല്ലിന്റെ നാലാം സീസണ് തുടക്കമാകും. കളത്തില്‍ പന്തുരുളാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ടീമിനായി ഗ്യാലറിയില്‍ ഇരമ്പാന്‍ പുതിയ ടീം ആന്തം തയ്യാറാക്കിയിരിക്കുകയാണ് ആരാധകര്‍.
പന്തിന് പിന്നാലെ മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പായുമ്പോള്‍ ഗ്യാലറിയില്‍ ഒയേ ഒയേ ഒയേ ഹോ...ഒയേ ഹോ ഒയേ ഹോ എന്ന് മഞ്ഞപ്പട ഈണമിടും. പതിട തീം ആന്തം ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു. യൂറോപ്യന്‍ ക്ലബുകളുടെ തീം സോങ് മാതൃകയിലാണ് ആരാധകര്‍ തങ്ങളുടെ സ്വന്തം ടീമിനായി പാട്ടൊരുക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ