ലങ്കയെ തകര്‍ത്ത് ഇന്ത്യ: ശിഖര്‍ ധവാന് സെഞ്ച്വുറി, കൊഹ്‌ലിക്ക് അര്‍ധ സെഞ്ച്വുറി

ശീഖര്‍ ധവാന്റെ വെടിക്കെട്ടും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായസ വിജയം
image
image

ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിച്ച് ടീം ഇന്ത്യ. ശീഖര്‍ ധവാന്റെ വെടിക്കെട്ടും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായസ വിജയം. 
ധാംബുള്ളയിലെ ആദ്യ ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിനായിരുന്നു വിജയം. ലങ്ക മുന്നോട്ടുവെച്ച 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 13 പന്തില്‍ നാല് റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. രോഹിത് ശര്‍മയുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടായ നിമിഷമൊഴിച്ചാല്‍ കളിയില്‍ ലങ്കയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പരയിലേതിന് സമാനമായി ശീഖര്‍ ധവാന്‍ തന്നെ മുന്നില്‍ നിന്ന് നയിച്ചു. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. 
90 പന്തില്‍ 20 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 132 റണ്‍സും കോലി 70 പന്തില്‍ 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സും നേടി. ഇരുവരും രണ്ടാം വിക്കറ്റില്‍ പുറത്താവാതെ 197 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടിട്വന്റി ശൈലിയില്‍ ബാറ്റു വീശിയ ധവാന്‍ തന്റെ  ഏകദിന കരിയറിലെ 11ാം സെഞ്ച്വുറിയാണ് ശ്രീലങ്കന്‍ മണ്ണില്‍ നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ  ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 64 റണ്‍സെടുത്ത ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ്‌സ്‌കേറാറര്‍. മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ലങ്കയ്ക്ക് അടിതെറ്റുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ലങ്ക 216 റണ്‍സിന് ഓള്‍ ഔട്ടായത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഡിക്‌വെല്ലഗുണതിലക സഖ്യം 14 ഓവറില്‍ 74 റണ്‍സടിച്ചു. എയ്ഞ്ചലോ മാത്യൂസ് മാത്രമെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചുനിന്നത്. പൊരുതിനോക്കിയുള്ളു.ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും കേദാര്‍ ജാദവ്, ചാഹല്‍, ബൂമ്ര എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com