പതിനൊന്ന് കളിക്കാരുടേയും കാല്‍ തൊട്ട 44 പാസുകള്‍; ലാ ലീഗയിലെ റയലിന്റെ ഒന്നൊന്നര ഗോള്‍

പതിനൊന്ന് കളിക്കാരുടേയും കാല്‍ തൊട്ട 44 പാസുകള്‍; ലാ ലീഗയിലെ റയലിന്റെ ഒന്നൊന്നര ഗോള്‍

എതിര്‍ താരങ്ങള്‍ക്ക് പന്തില്‍ തൊടാന്‍ അവസരം നല്‍കാതെ 44ാം പാസിന്റെ അന്ത്യം റയല്‍ ഗോള്‍ വല കുലുക്കി

ലാലീഗയില്‍ സ്പാനിഷ് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ തുടങ്ങിയത് തന്നെ കളിമികവ് കാണിച്ചുകൊണ്ടാണ്.  ഡിപോര്‍ട്ടിവോ ലാല്‍ കോറുനയ്‌ക്കെതിരെ അടിച്ച ഗോളുകളുടെ എണ്ണം കുറഞ്ഞ് പോയെന്ന് വിലപിക്കുന്നവരുണ്ടെങ്കിലും സിദാന്റെ സംഘം കാസേമിറോയിലൂടെ നേടിയ ഗോള്‍  തീര്‍ത്തത് ലാലീഗയിലെ ചരിത്രമാണ്. കളി മികവിലേക്കുയര്‍ന്ന്‌ കുറിച്ച ചരിത്രം.

44 പാസുകളാണ് ആ ഗോളിലേക്ക് എത്തിച്ചത്. റയലിന്റെ ഗോള്‍ കീപ്പര്‍  ഉള്‍പ്പെടെ 11 കളിക്കാരുടേയും കാലുകളിലേക്ക് പന്തെത്തി. എതിര്‍ താരങ്ങള്‍ക്ക് പന്തില്‍ തൊടാന്‍ അവസരം നല്‍കാതെ 44ാം പാസിന്റെ അന്ത്യം റയല്‍ ഗോള്‍ വല കുലുക്കി. ഇത്രയും കൂടുതല്‍ പാസുകളിലൂടെ ഗോളിലേക്കെത്തുന്നത് ലാലീഗയില്‍ ആദ്യം.

ഡിപ്പോര്‍ട്ടിവോനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലാലീഗയില്‍ റയല്‍ തുടക്കം കുറിച്ചത്. ഗരേത് ബേലിലൂടെ കളി തുടങ്ങി ഇരുപതാം മിനിറ്റില്‍ റയല്‍ ആദ്യം വല കുലുക്കി. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം കാസമെറോ തൊടുത്ത ഗോളായിരുന്നു ആരാധകരെ ത്രില്ലടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com