അഫ്രീദിയുടെ ബാറ്റിനു ഭ്രാന്തു പിടിച്ചു; 42 പന്തില്‍ നിന്ന് ഏഴു സിക്‌സ്, പത്ത് ഫോര്‍, 101 റണ്‍സ്

അഫ്രീദിയുടെ ബാറ്റിനു ഭ്രാന്തു പിടിച്ചു; 42 പന്തില്‍ നിന്ന് ഏഴു സിക്‌സ്, പത്ത് ഫോര്‍, 101 റണ്‍സ്

ലണ്ടന്‍: ട്വന്റി 20 മത്സരം എങ്ങിനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണം പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി കാണിച്ചു തന്നു. ട്വന്റി 20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയറിന് വേണ്ടി കളിക്കാനിറങ്ങിയ അഫ്രീദി കാണികള്‍ക്കു നല്ല അസല്‍ ട്വന്റി20 വിരുന്നൊരുക്കി. 

21 വര്‍ഷം മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ. 37 പന്തില്‍ സെഞ്ചുറി നേടിയ അതേ ശൈലിയില്‍ അഫ്രീദി വീണ്ടും കൊടുങ്കാറ്റായപ്പോള്‍ ഹാംപ്‌ഷെയറിന്റെ അക്കൗണ്ടില്‍ അതിവേഗം നൂറു റണ്‍സ് പിറന്നു. 42 പന്തില്‍ നിന്ന് ഏഴു സിക്‌സും പത്ത് ഫോറുമടക്കം 101 റണ്‍സ് റണ്‍സാണ് ഈ വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ നേടിയത്.

ആദ്യം ബാറ്റു ചെയ്ത ഹാംപ്‌ഷെയര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെര്‍ബിഷെയര്‍ 19.5 ഓവറില്‍ 148 റണ്‍സിന് ഓളൗട്ടായി. ഹാംപ്‌ഷെയറിന് 101 റണ്‍സ് വിജയം. ഹാംപ്‌ഷെയറിന് വേണ്ടി അബോട്ടും ഡോസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 37 കാരനായ അഫ്രീദിയുടെ പേരിലാണ് ഇപ്പോള്‍ ട്വന്റി 20 ബ്ലാസ്റ്റിലെ വേഗം കൂടിയ സെഞ്ചുറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com