ശക്തരായി ബ്ലാസ്‌റ്റേഴ്‌സ്; ബെര്‍ബറ്റോവിനെ കുറിച്ചു അറിയേണ്ടതെല്ലാം 

ശക്തരായി ബ്ലാസ്‌റ്റേഴ്‌സ്; ബെര്‍ബറ്റോവിനെ കുറിച്ചു അറിയേണ്ടതെല്ലാം 

കൊച്ചി:ഐഎസ്എല്ലിന്റെ താരപ്പൊലിമ കൂട്ടി ഇത്തവണ മറ്റൊരു സൂപ്പര്‍ താരം കൂടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തു തട്ടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, മൊണോക്കോ തുടങ്ങിയ സൂപ്പര്‍ ക്ലബ്ബുകളില്‍ നിര്‍ണായക താരമായിരുന്ന     ബള്‍ഗേറിയയുടെ ദിമിതര്‍ ബെര്‍ബറ്റോവിനെ ഒരു വര്‍ഷത്തെ കരാറിനു കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.

കേരള ബ്ലാസ്‌റ്റേഴിസിന്റെ മാര്‍ക്വീ സൈനിങ്ങാണ് ബെര്‍ബറ്റോവ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പുതിയ സൈനിങ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യൂലന്‍സ്റ്റീനാണ് ബെര്‍ബെറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിക്കാന്‍ കരുക്കള്‍ നീക്കിയത്. കരാര്‍ തുക എത്രയാണെന്നു വ്യക്തമല്ല. ഏകദേശം എട്ടു കോടിയോളം രൂപയ്ക്കാണ് കരാറെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.


താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഏഴു വിദേശ താരങ്ങളായി. ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, പെകൂസണ്‍, ലാകിച് പെസിച്, പോള്‍ റഹുബ്ക, മാര്‍ക്ക് സിഫ്‌നിയോസ് എന്നിവരാണ് മറ്റു വിദേശ താരങ്ങള്‍.

രണ്ട് തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൊച്ചിയില്‍ തന്നെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ സൂചനയാണ് വിദേശ താരങ്ങള്‍ക്കുള്ള ക്വാട്ട ഏകദേശം പൂര്‍ത്തിയാക്കിയത്. 36 കാരനായ ബെര്‍ബറ്റോവിനു കളിയില്‍ തന്റെ ബാല്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് എത്രത്തോളം തെളിയിക്കാന്‍ സാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

17 മത് വയസില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് സിഎസ്‌കെഎ സോഫിയയിലൂടെയാണ് ബെര്‍ബ പ്രഫഷണല്‍ രംഗത്തേക്കു വരുന്നത്. ബെര്‍ബയിലെ പ്രതിഭ ജര്‍മന്‍ ക്ലബ്ബ് ലെവര്‍ക്യൂസന്‍ അധികൃതരുടെ കണ്ണില്‍പ്പെടുകയും താരത്തെ ജര്‍മനിയിലെത്തിക്കുകയുമായിരുന്നു. ബയേണ്‍ ലെവര്‍ക്യൂസനുവേണ്ടി 2001 മുതല്‍ 2006 വരെ 100 മത്സരങ്ങള്‍ക്കു ബെര്‍ബ ബൂട്ടണിഞ്ഞു.

2006 സമ്മര്‍ ട്രാന്‍സ്ഫറില്‍ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു താരത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലത്തുകയ്ക്കു താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമുമായി കരാറിലെത്തി. ടോട്ടന്‍ഹാമിനു വേണ്ടി നിറഞ്ഞാടുന്ന സമയത്തു മാഞ്ചസ്റ്റര്‍ ബോസ് ഫെര്‍ഗ്യൂസന്റെ പ്രീതി പിടിച്ചു പറ്റുകയും 2008 ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ സമയത്തു 30.75 മില്ല്യന്‍ പൗണ്ടിനു ബെര്‍ബ യുണൈറ്റഡിലെത്തി.

2008 മുതല്‍ 2012 വരെ യുണൈറ്റഡ് നിരയില്‍ 100 മത്സരങ്ങളില്‍ ബെര്‍ബ ഇറങ്ങി. 2012ല്‍ യുണൈറ്റഡ് വിട്ടു റെനി മ്യൂലന്‍സ്റ്റീന്‍ പരിശീകനായിരുന്ന ഫുള്‍ഹാമിലെത്തിയ താരത്തിനു ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മൊണാക്കോ, ഗ്രീക്ക് ക്ലബ്ബ് പിഎഒകെ എഫ്‌സി എന്നിവയ്ക്കു വേണ്ടിയും ബെര്‍ബ ഇറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com